ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ബി.ജെ.പി ഗൂഢാലോചനയെന്ന് മമത
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരും ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മമത കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ പലയിടത്തും വ്യാപകമായ ഏറ്റുമുട്ടല്‍ നടത്തുകയാണ്. മോദിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും ശബ്ദമുയര്‍ത്തുന്നതുകൊണ്ട് സര്‍ക്കാരിനെ ഞെക്കിക്കൊല്ലാനാണ് ശ്രമിക്കുന്നത്. ബി.ജെ.പിക്കെതിരേ പ്രതികരിക്കുന്നവര്‍ക്കുനേരെ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്-മമത ആരോപിച്ചു. വിവിധ വെബ്‌സൈറ്റുകളിലൂടെ വ്യാജ വാര്‍ത്ത സൃഷ്ടിക്കാന്‍ കോടിക്കണക്കിന് രൂപയാണ് ബി.ജെ.പി ചെലവഴിക്കുന്നത്. ഇതിന് പുറമെയാണ് തെറ്റായ പ്രചാരണം നടത്തി ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ വീഴ്ത്താന്‍ ശ്രിക്കുന്നതെന്നും മമത പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്ത് അക്രമം ഉണ്ടായാല്‍ അത് ഇല്ലാതാക്കാന്‍ ആ സംസ്ഥാന സര്‍ക്കാരിനെന്നപോലെ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ബംഗാളില്‍ ഉടലെടുത്ത അക്രമം ആസൂത്രിതമാണ്. തന്റെ ശബ്ദം ഇല്ലാതാക്കാനുള്ള നീക്കമാണ് ബംഗാളില്‍ ബി.ജെ.പി നടത്തുന്നത്. ബി.ജെ.പിക്കേതിരേ ശബ്ദമുയര്‍ത്തുന്ന ഏക വ്യക്തി എന്ന നിലയില്‍ തന്നെ ഇല്ലാതാക്കുകയെന്നത് അവരുടെ ലക്ഷ്യമാണ്.
ബി.ജെ.പി നടത്തുന്ന ഏത് ഗൂഢാലോചനയെയും തന്റെ സര്‍ക്കാര്‍ അതിജീവിക്കുമെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."