HOME
DETAILS

സക്കറിയ: സാമൂഹ്യപ്രതിബദ്ധതയുടെ കൈയൊപ്പിട്ട എഴുത്തുകാരന്‍

  
backup
November 02, 2020 | 1:22 AM

%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ac%e0%b4%a6%e0%b5%8d


തിരുവനന്തപുരം: സക്കറിയയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ കേരളം ആദരിക്കുന്നത് എഴുത്തിലൂടെ സര്‍ഗപരതയും നിലപാടിലൂടെ സാമൂഹ്യപ്രതിബദ്ധതയും ഇഴചേര്‍ത്ത സാഹിത്യപ്രതിഭയെ. മലയാള സാഹിത്യത്തില്‍ ആഖ്യാനപരമായ വ്യത്യസ്തതകള്‍ എല്ലാക്കാലത്തും അവതരിപ്പിച്ചയാളാണ് സക്കറിയ. അഴിമതിക്കും വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ നിര്‍ഭയം മുനവച്ച ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
ആധുനികതയുടെ കാലഘട്ടത്തിലാണ് എഴുത്തിലേക്ക് പ്രവേശിക്കുന്നതെങ്കിലും ഉത്തരാധുനികതയിലും തന്റെ എഴുത്തിനെ പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിനുദാഹരണമാണ് അടുത്തകാലത്ത് എഴുതിയ 'തേന്‍' പോലെയുള്ള കഥകള്‍. ചെറുകഥയില്‍ മാത്രമല്ല, നോവലിലും യാത്രാവിവരണങ്ങളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ സക്കറിയയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ ഭാഷാവിസ്മയങ്ങള്‍ തീര്‍ക്കുന്നതിലും അദ്ദേഹം വിജയിച്ചു.
എഴുത്തിലൂടെ സര്‍ഗപരമായ സൃഷ്ടികള്‍ നടത്തുന്നതിനൊപ്പം സാമൂഹിക വിഷയങ്ങളോട് കൃത്യമായ നിലപാട് സ്വീകരിക്കാനും സക്കറിയ ശ്രദ്ധിക്കുന്നു. കേന്ദ്രം പൗരത്വബില്‍ കൊണ്ടുവന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അതിനെതിരേ ശക്തിയുക്തം പോരാടി.
ഏറ്റവുമൊടുവില്‍ ബാബറി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടിനോട് പ്രതികരിക്കാനും അദ്ദേഹം തയാറായി. ക്രൈസ്തവ പൗരോഹിത്യത്തിന്റെ ജനാധിപത്യ നിലാപാടിനെതിരേ ശക്തമായി പ്രതികരിക്കുന്നതും സക്കറിയയുടെ രചനകളില്‍ വ്യക്തമാണ്. പ്രൈസ് ദ ലോര്‍ഡ്, കണ്ണാടി കാണ്മോളവും തുടങ്ങിയ കഥകള്‍ ഇതിനുദാഹരണങ്ങളാണ്.
ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേ തന്റെ രചനകളിലൂടെ കൃത്യമായ നിലപാട് സക്കറിയ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗാന്ധി വധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇതാണെന്റെ പേരെന്ന നോവല്‍ ഇതിനുദാഹരണമാണ്. ഹിന്ദുത്വ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരേ നിരന്തരം നിലപാടുകള്‍ സ്വീകരിച്ചുവരുന്നതുകൊണ്ട് അത്തരം ശക്തികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. ആനന്ദുമായി സക്കറിയ നടത്തിയ സംവാദങ്ങള്‍ ഇന്ത്യയിലെ ഏകാധിപത്യ ഭരണകൂടത്തിലെ രാഷ്ട്രീയ സ്വഭാവം തുറന്നുകാട്ടുന്നതായിരുന്നു. സൗകര്യപൂര്‍വം സാമൂഹ്യ ഇടപെടല്‍ നടത്തുന്ന ബുദ്ധിജീവികള്‍ക്കെതിരേയും സക്കറിയ വടിയെടുക്കുന്നു. ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന പുസ്തകം അവസരോചിതമായി ഇടപെടുന്ന ബുദ്ധിജീവികള്‍ക്കുള്ള മുന്നറിയിപ്പാണ്.
ആധുനിക കഥയും നോവലും കവിതയുമെഴുതിയവര്‍ ധാരാളമുണ്ട്. എന്നാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ആധുനികന്‍ എന്ന് വിശേഷിപ്പിക്കാവുന്നവര്‍ നമുക്കധികമില്ല. സക്കറിയ അടിമുടി ആ വിശേഷണത്തിന് അര്‍ഹനാണ്. ജീവിക്കാനിടവന്ന കാലത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍, സൗന്ദര്യബോധം, സാംസ്‌കാരികാനുഭവങ്ങള്‍ ഇവയെല്ലാം ഒത്തുചേര്‍ന്ന ഒരു മനസ് സക്കറിയയിലെ എഴുത്തുകാരനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും, ഭാസ്‌കര പട്ടേലും എന്റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ?, പ്രെയ്‌സ് ദ ലോര്‍ഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം, ഗോവിന്ദം ഭജ മൂഢമതേ, ഒരു ആഫ്രിക്കന്‍ യാത്ര, അല്‍ഫോണ്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ എന്നിവയാണ് സക്കറിയയുടെ പ്രധാന കൃതികള്‍.
1979ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, 2004ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2012), വി.കെ.എന്‍ പുരസ്‌കാരം (2020), ഓടക്കുഴല്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നിവയും സക്കറിയയ്ക്ക് ലഭിച്ചിട്ടുണ്ട്. സമൂഹം നല്‍കിയ അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് സക്കറിയ പ്രതികരിച്ചു. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1979ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, 2004ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2012), വി.കെ.എന്‍ പുരസ്‌കാരം (2020), ഓടക്കുഴല്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നിവയും സക്കറിയയ്ക്ക് ലഭിച്ചിട്ടുണ്ട്. സമൂഹം നല്‍കിയ അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് സക്കറിയ പ്രതികരിച്ചു. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  7 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  7 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  7 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  7 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  7 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  7 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  8 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  8 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  8 days ago