HOME
DETAILS

സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ പിടികൂടി

  
backup
November 02, 2020 | 1:22 AM

%e0%b4%b8%e0%b4%ab%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 


കാട്ടാക്കട (തിരുവനന്തപുരം): നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് പാര്‍ക്കിനുള്ളില്‍ നിന്ന് മയക്കുവെടി വച്ച് കടുവയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് കടുവയെ വലയിലാക്കി തിരികെ കൂട്ടിലെത്തിച്ചു.
വയനാട് ജില്ലയില്‍ ഭീതിപരത്തിയ പത്തുവയസ് പ്രായമുള്ള പെണ്‍കടുവയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാമിലെ പാര്‍ക്കിലെത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആഹാരം നല്‍കാനായി കൂട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കൂടുപൊളിച്ച് കടുവ രക്ഷപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രോണുകള്‍ വരെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ കടുവയെ കണ്ടെത്തിയെങ്കിലും പിന്നീട് മറഞ്ഞു. ശനിയാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. പാര്‍ക്കിലെ 20 അടിയോളം പൊക്കമുള്ള സുരക്ഷാവേലി ഭേദിച്ച് കടുവ പുറത്തുചാടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചുപറയുമ്പോഴും ആശങ്ക ഒഴിഞ്ഞിരുന്നില്ല.
വേലിയോടുചേര്‍ന്നുള്ള മരങ്ങളില്‍ കയറിയാല്‍ കടുവക്ക് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനാകുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ശനിയാഴ്ച രാത്രി സുരക്ഷാവേലിയില്‍ വിളക്കുകള്‍ സ്ഥാപിച്ച് ജീവനക്കാരെയും നിയോഗിച്ചിരുന്നു. ഇതിനിടയില്‍ കടുവ ഡാമിലെ ജലാശയത്തിലേക്ക് ചാടിയെന്നും അഭ്യൂഹം പരന്നു.
ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോള്‍ കടുവ വീണ്ടും പാര്‍ക്കിന് പിറകുവശത്തെ പ്രവേശനകവാടത്തിന് അരികിലെത്തിയെങ്കിലും പെട്ടെന്ന് മറഞ്ഞു. ഉച്ചയോടെ കൂടിന് നൂറുമീറ്റര്‍ അകലെയായി എത്തുകയും വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി വയ്ക്കുകയുമായിരുന്നു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും മറ്റു ജീവനക്കാരും ചേര്‍ന്ന് കൂറ്റന്‍വല ഉപയോഗിച്ചാണ് കൂട്ടിനുള്ളിലാക്കിയത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഞ്ജന്‍ കുമാര്‍, ഡി.എഫ്.ഒമാരായ പ്രദീപ്കുമാര്‍, ജെ.ആര്‍ അനില്‍, നെയ്യാര്‍ഡാം റെയ്ഞ്ച് ഓഫിസര്‍ ജി. സന്ദീപ് കുമാര്‍, വനംവകുപ്പ് ഡോക്ടര്‍ ഷിജു തുടങ്ങിയവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  2 hours ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  3 hours ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  3 hours ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  3 hours ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  2 hours ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  4 hours ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  4 hours ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  4 hours ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  4 hours ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  4 hours ago