ഒരു ഫോണ്‍ ഉപയോഗിച്ചത് ശിവശങ്കര്‍ തന്നെ; ഐ ഫോണ്‍ കൈപറ്റിയവരുടെ വിവരങ്ങള്‍ ലഭിച്ചെന്ന് ഇ.ഡി
കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കൈമാറിയ മൊബൈല്‍ ഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചുവെന്ന വിവരങ്ങള്‍ ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയകരക്ടറേറ്റ്. മൊബൈല്‍ കമ്പനികളാണ് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയത്.
സന്തോഷ് ഈപ്പന്‍ ആകെ വാങ്ങിയത് ഏഴ് മൊബൈല്‍ ഫോണുകളാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരുന്ന വിവരം. പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് ഫോണ്‍കൈപ്പറ്റിയ അഞ്ച് പേര്‍.
അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഐഫോണുകള്‍ ഉപയോഗിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു.
കോണ്‍സുല്‍ ജനറലിന് ആദ്യം വാങ്ങിയ ഫോണ്‍ തിരിച്ച് വാങ്ങി പകരം പുതിയത് വാങ്ങി നല്‍കുകയായിരുന്നു. കോണ്‍സുല്‍ ജനറല്‍ മടക്കി നല്‍കിയ ഫോണാണ് സന്തോഷ് ഈപ്പന്‍ ഉപയോഗിക്കുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചൂണ്ടിക്കാട്ടി.
1.19 ലക്ഷം രൂപയാണ് ഈ ഫോണിന്റെ വില. രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ക്ക് ഐ ഫോണ്‍ ലഭിച്ചുവെന്ന വിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ഫോണ്‍ കൈപ്പറ്റിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കറാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."