ബംഗാളില്‍ കലാപം തുടരുന്നു
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ഉണ്ടായ കലാപം രൂക്ഷമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള രൂക്ഷമായ തര്‍ക്കമാണ് കലാപത്തിലേക്ക് വഴിമാറുന്നത്.
പലയിടത്തും ഇത് ചോരക്കളിയായി മാറുകയാണ്. ഇന്നലെ ഹൗറയിലെ സര്‍പോത ഗ്രാമത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സമതുല്‍ ദോളു എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ് ശ്രീറാം വിളിച്ചതിന് ഇയാളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ആര്.എസ്.എസ് പ്രവര്‍ത്തകനായ സ്വദേശ് മന്നയുടെ മൃതദേഹവും മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു.
മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള പങ്കുമില്ലെന്ന് പാര്‍ട്ടി എം.എല്‍.എ പുലാക് റോയ് പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള പങ്കുമില്ല. ഇത്തരം ആരോപണം ഉന്നയിക്കുന്ന ബി.ജെ.പിക്ക് ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."