ഫ്രാങ്കോയുടെ പണത്തിന് മുന്നില്‍ പിതാക്കന്മാര്ക്ക് ശബ്ദമില്ല: പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മുകളില്‍ പിതാക്കന്മാരുടെ ശബ്ദമുയരില്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി. സമരം ശക്തമാകുമ്പോഴും സഭയിലെ പിതാക്കന്മാര് തുടരുന്ന മൗനം ഏറെ വേദനിപ്പിക്കുന്നതായും അവര്‍ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരത്തിന്റെ ഒന്‍പതാംദിനമായ ഇന്നലെ വേദിയിലെത്തി സംസാരിക്കുകയായിരുന്നു അവര്‍.
ഇവിടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഫ്രാങ്കോ മുളയ്ക്കലിന്റെ പണമാണ്. ബിഷപ്പിന്റെ പണത്തിന് മുകളില്‍ കത്തോലിക്കാ സഭയിലെ മറ്റു പിതാക്കന്മാര് വാ തുറക്കുമെന്ന് കരുതുന്നില്ലെന്നും സഹോദരി പറഞ്ഞു. സഭയിലെ പിതാക്കന്മാരുടെ മൗനം ഏറെ വേദനിപ്പിക്കുന്നതാണ്. പിതാക്കന്മാര് സമരത്തെ പിന്തുണച്ച് ഒരുവാക്ക് സംസാരിച്ചിരുന്നെങ്കില്‍ കുടുംബത്തിനും സഹോദരങ്ങള്‍ക്കും ഇത്ര വേദനയുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."