HOME
DETAILS
MAL
നീറ്റ് ഫലം സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെ
backup
November 03 2020 | 00:11 AM
സംസ്ഥാനത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനായി അപേക്ഷിച്ച്, നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ നീറ്റ് ഫലം www.c-ee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നാളെ വൈകിട്ട് അഞ്ചു മണിക്കകം സമര്‍പ്പിക്കണം.
നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാത്ത അപേക്ഷകരെ കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തില്ല. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കുന്നതല്ല. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസും വിജ്ഞാപനവും കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."