HOME
DETAILS

ഒല ഇലക്ട്രിക് 1,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു; സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കം

  
Ajay
March 03 2025 | 13:03 PM

Ola Electric lays off over 1000 employees move to reduce financial burden

ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 1,000ത്തിലധികം സ്ഥിര/കരാർ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. സാമ്പത്തിക നഷ്ടം നേരിടുന്ന കമ്പനി ചെലവ് കുറയ്ക്കുന്നതിന്റെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഉപഭോക്തൃ സേവനങ്ങൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ വകുപ്പുകളിൽ ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രണ്ടാംഘട്ട പിരിച്ചുവിടലാണ് കമ്പിനി നടത്തുന്നത്; 2024 നവംബറിൽ ഏകദേശം 500 ജീവനക്കാരെ കമ്പനി പുറത്താക്കിയിരുന്നു.

നിലവിൽ 4,000ത്തോളം ജീവനക്കാരുള്ള ഒല, ഫെബ്രുവരിയിൽ രണ്ട് ഏജൻസികളുമായി വീണ്ടും ചര്‍ച്ച നടത്താനിരിക്കുകയാണെന്നും ഇത് വാഹന രജിസ്‌ട്രേഷനിൽ പ്രതിഫലിക്കാമെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചിട്ടുണ്ട്.

ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒലയുടെ നഷ്ടം 2024 ഡിസംബർ പാദത്തിൽ 50% വർദ്ധിച്ച് ₹564 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ നഷ്ടം ₹376 കോടി ആയിരുന്നു. ഒരിക്കൽ ഇന്ത്യയിലെ മുൻനിര ഇ-സ്കൂട്ടർ ബ്രാൻഡായിരുന്ന ഒല, വിപണിയിലെ കടുത്ത മത്സരം കാരണം പിന്നോട്ടുപോയി. 2024 ഡിസംബറിൽ ബജാജ് ഓട്ടോ ലിമിറ്റഡ് ഒലയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി, കൂടാതെ ടിവിഎസ് മോട്ടോരും ഓലയെ പിന്തള്ളിയിട്ടുണ്ട്.

2025 ഫെബ്രുവരിയിൽ ഒല 25,000 യൂണിറ്റിലധികം സ്കൂട്ടറുകൾ വിൽപ്പന നടത്തിയതായിട്ടാണ് കണക്ക്. 28% വിപണി വിഹിതം ഇപ്പോഴും ഒലയുടെ പക്കലിലുണ്ട്.2024 ഓഗസ്റ്റിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഒല ഇലക്ട്രിക്കിന്റെ ഓഹരികൾ 60%ത്തോളം ഇടിഞ്ഞു. ഇന്ന് മാത്രം 3.25%ത്തോളം ഓഹരി മൂല്യം കുറഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  a day ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  a day ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  a day ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  a day ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago