HOME
DETAILS

മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു; ജനം ഭീതിയില്‍

  
backup
May 16 2017 | 19:05 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d

 

മലയിന്‍കീഴ് : മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ ദിവസം ഒരു മരണം കൂടി നടന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയിലാണ്. മലയിന്‍കീഴ് കുഴിതാലംകോട് കലാഭവനില്‍ ബാബുവിന്റെ മകന്‍ വിശാഖ് (21 മനു)വാണ് കഴിഞ്ഞ ദിവസം മരിച്ചത്. മലയിന്‍കീഴ്, കള്ളിക്കാട് , കാട്ടാക്കട, പൂവച്ചല്‍, മാറനല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലാണു ഡെങ്കിപ്പനി കൂടുതലായും പടരുന്നത്.
മാറനല്ലൂര്‍ പഞ്ചായത്തില്‍ ഇതിനോടകം ഇരുപതോളം പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. പൂവച്ചല്‍ പഞ്ചായത്തില്‍ പത്തിലധികം ഡെങ്കി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മുളയംകോട് പ്രദേശത്ത് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ അഞ്ചു പേര്‍ക്ക് എലിപ്പനി ബാധിച്ചുവെന്നാണ് കണക്ക്. കാട്ടാക്കട പഞ്ചായത്തില്‍ ഇതുവരെ പത്തിലധികം പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. നെയ്യാറ്റിന്‍കര താലൂക്കിലും ഡെങ്കിപ്പനി പടരുകയാണ്. താലൂക്കിലെ വെളളറട , മാരായമുട്ടം , പാറശാല , ചെറുവാരക്കോണം , കൊച്ചോട്ടുകോണം , അമരവിള , ബാലരാമപുരം , കടലോര മേഖലയായ കരിങ്കുളം , പൊഴിയൂര്‍ , പുവാര്‍ , പുല്ലുവിള , കാഞ്ഞിരംകുളം തുടങ്ങിയയിടങ്ങളില്‍ നിന്നും നിരവധി പേരാണ് സമീപത്തുളള പി.എച്ച്.സികളിലും , സി.എച്ച്.സികളിലും ചികിത്സ തേടിയെത്തിയത്.
ഇതിനു പുറമേ നിരവധി പേര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും , മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുണ്ട്.
ഒറ്റശേഖരമംഗലം പഞ്ചായത്തിലും നിരവധി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. പി.എച്ച്.സികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സ്മാരും ഇല്ലാത്തത് രോഗികളെ വലക്കുന്നുണ്ട്.
അതേ സമയം ആവശ്യമായ പ്രതിരോധ,ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പിനാവുന്നില്ലെന്നു പരാതിയുണ്ട്.
മിക്കയിടങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. ഇത് വരുംദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  13 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  23 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  31 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago