പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ പ്രേംരാജ് അടക്കമുള്ള നേതാക്കന്മാരെ അറസ്റ്റു ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ചിന്നക്കടയില്‍ അവസാനിച്ചു. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടെ ലാത്തികൊണ്ട് നേരിടാനുള്ള പൊലിസ് ശ്രമം വിലപ്പോവില്ലെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി പ്രതീഷ് കുമാര്‍ പറഞ്ഞു. അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ഷെഫീക് കിളികൊല്ലൂര്‍ അധ്യക്ഷനായി.
പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ അനീഷ് പടപ്പക്കര, പ്രദീപ് മാത്യൂ, ടി.പി ദിപുലാല്‍, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കുരുവിള ജോസഫ്, ഫാ. സലിം, വിപിന്‍ വിക്രം, പെരിനാട് ഷാജഹാന്‍, കൗശിക് എം. ഭാസ്, അഖില്‍ ഭാര്‍ഗവന്‍, ബിനോയ് ഷാനൂര്‍, ഉല്ലാസ് ഉളിയക്കോവില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."