HOME
DETAILS

താങ്ങുവിലയില്‍ വയനാടന്‍ നേന്ത്രയെ രണ്ടാമനാക്കി

  
backup
November 03 2020 | 00:11 AM

%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d


കല്‍പ്പറ്റ: വയനാടന്‍ നേന്ത്രയുടെ താങ്ങുവില ഇതര ജില്ലകളില്‍ ഉല്‍പാദിപ്പിക്കുന്ന നേന്ത്രക്കായയേക്കാള്‍ കിലോഗ്രാമിന് ആറു രൂപ കുറച്ച് നിശ്ചയിച്ചതില്‍ കര്‍ഷകര്‍ക്കുള്ള പ്രതിഷേധം കെട്ടടങ്ങുന്നില്ല. നേന്ത്രക്കായ അടിസ്ഥാനവില സംസ്ഥാനത്തുടനീളം ഒരേപോലെയല്ലാത്തത് വിചിത്രമാണെന്ന അഭിപ്രായത്തിലാണ് വായനാട്ടിലെ കര്‍ഷകര്‍.
16 ഇനം കാര്‍ഷിക വിളകള്‍ക്കാണ് കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എന്ന പേരില്‍ അടിസ്ഥാനവില പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍ക്കുള്ള തറവില പ്രഖ്യാപനം കര്‍ഷകരുടെ ആശങ്കകള്‍ അകറ്റി കരുത്ത് പകരാനുതകുന്നതുമായിരുന്നു. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ 16 ഇനം പച്ചക്കറികള്‍ക്കാണ് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിച്ചത്. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പദ്ധതിയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിയാകുന്നതായി നേന്ത്രക്കായയുടെ വിലയിലെ ഏറ്റക്കുറച്ചില്‍. വയനാടന്‍ നേന്ത്രന്‍ കിലോഗ്രാമിനു 24 രൂപയാണ് അടിസ്ഥാനവില. എന്നാല്‍ ഇതര ജില്ലകളില്‍ ഉല്‍പാദിക്കുന്ന നേന്ത്രക്കായക്ക് കിലോഗ്രാമിന് 30 രൂപ ലഭിക്കും. ഇതില്‍ അനൗചിത്യമുണ്ടെന്നാണ് വിവിധ കര്‍ഷക സംഘടനാനേതാക്കള്‍ പറയുന്നത്. വയനാടന്‍ നേന്ത്രന്റെ ഗുണനിലവാരം ചോദ്യം ചെയ്യുകയും കര്‍ഷകരെ അപമാനിക്കുകയുമാണ് അടിസ്ഥാനവില നിര്‍ണയിച്ചവര്‍ നടത്തിയതെന്നും കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. വയനാടന്‍ നേന്ത്രന്റെ അടിസ്ഥാനവില വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്ത് ആദ്യമായി പഴം-പച്ചക്കറി ഉല്‍പാദകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി ആവിഷ്‌കരിച്ച് കൈയടി നേടിയ സര്‍ക്കാര്‍ ഒരേവിളവിന് ഇത്തരത്തില്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ നടത്തിയത് നീതീകരിക്കാനാവില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുക അധികമായി ചേര്‍ത്താണ് തറവില നിശ്ചയിച്ചിരിക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം അനുസരിച്ചാണ് തറ വില നല്‍കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അതിനിടയിലാണ് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള വയനാടന്‍ നേന്ത്രക്ക് താങ്ങുവില മറ്റ് ജില്ലകളിലേതിനേക്കാള്‍ ആറ് രൂപ കുറച്ച് നിശ്ചയിച്ചത്. അധികൃതര്‍ ഈ നിലപാടില്‍ നിന്ന് മാറിചിന്തിക്കുന്നെ പ്രതീക്ഷയിലാണ് വയനാട്ടിലെ കര്‍ഷക ജനതയുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  20 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  30 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  38 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago