HOME
DETAILS
MAL
മസ്ജിദുന്നബവിയുടെ മുറ്റത്ത് വെടിവയ്പ് നടത്തിയ മാനസികരോഗിയെ സുരക്ഷാസേന കീഴ്പ്പെടുത്തി
backup
September 16 2018 | 19:09 PM
മദീന: പ്രവാചക പള്ളിയുടെ മുറ്റത്ത് ആക്രമണം നടത്തിയ മാനസികരോഗിയെ സുരക്ഷാസേന കീഴ്പ്പെടുത്തി. തോക്കുപയോഗിച്ച് ഇയാള്‍ നടത്തിയ ആക്രമണം ഏറെ ഭീതി പരത്തിയിരുന്നു. ആക്രമണം ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ സുരക്ഷാസേന ഇയാളെ കീഴ്പ്പെടുത്തിയതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. പിടിയിലായ വ്യക്തി മാനസിക രോഗിയാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. 42കാരനായ ഇയാള്‍ ഏതു രാജ്യക്കാരനാണെന്നു വ്യക്തമല്ല.
ഞായാറാഴ്ച ഉച്ചയോടെയാണ് മസ്ജിദുന്നബവിയുടെ മുറ്റത്ത് അക്രമി അഴിഞ്ഞാടിയത്. വെടിയൊച്ച കേട്ട് ആളുകള്‍ പരിഭ്രാന്തരായെങ്കിലും ഉടന്‍ സുരക്ഷാസൈനികരെത്തി അക്രമിയെ കീഴടക്കുകയായിരുന്നു.
പ്രവാചക പള്ളിയില്‍ വെടിവയ്പ് നടന്നുവെന്ന രീതിയില്‍ വ്യാപകമായ പ്രചാരണമാണ് നടന്നത്. അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."