HOME
DETAILS
MAL
ഇന്ത്യയിലെ കോണ്‍ഗ്രസിന് ഇരട്ടമുഖം: പി ജയരാജന്
backup
May 16 2017 | 20:05 PM
ഇരിക്കൂര്‍: പകല്‍സമയം നായയും രാത്രിയില്‍ കുറുക്കനുമായി നടക്കുന്ന നായിക്കുറക്കനാണ് ഇന്ത്യയിലെ കോണ്‍ഗ്രസെന്ന് പി ജയരാജന്.
കോണ്‍ഗ്രസുകാര്‍ പകല്‍ സമയങ്ങളില്‍ ഖദര്‍ ഉടുത്ത് രാത്രിയില്‍ കാവിയുടക്കുന്ന ആര്.എസ്.എസ് പ്രവര്‍ത്തകരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.എം നടത്തുന്ന വടക്കന്‍ മേഖലാ ജാഥക്ക് ഇരിക്കൂറില്‍ നല്കിയ സ്വീകരണം ഉദ്ഘാടന ചെയ്യുകയായിരുന്നു. ബി ഷംസുദ്ദീന് അധ്യക്ഷനായി. എന്‍ ചന്ദ്രന്, എന്‍ സുകന്യ, അഡ്വ. എം.സി രാഘവന്, പി.വി ഗോപിനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."