പകര്‍ച്ച വ്യാധി ഭീഷണി;കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് തട്ടുകടകള്‍ പൊളിച്ച് നീക്കുന്നു
കാക്കനാട്: പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്ന് കളക്ടറുടെ പ്രത്യേക സ്‌ക്വാഡ് തട്ടുകടകള്‍ പൊളിച്ച് നീക്കല്‍ തുടരുന്നു. ഇന്നലെ സിവില്‍ സ്റ്റേഷന്‍ പരിസരത്തെയും ഓലിമുകള്‍ ഭാഗത്തേയും തട്ടുകടകളാണ് പൊളിച്ച് നീക്കിയത്.
ഇന്ത്യന്‍ കോഫി ഹൗസിന് മുന്നിലും കെ.ബി.പി.എസ്സിന് മുന്നിലുമായി സ്ഥാപിച്ചിരുന്ന മുഴുവന്‍ കടകളും നീക്കി. എന്നാല്‍, ജില്ലാ പഞ്ചായത്തിന് മുന്‍പിലെ ഏതാനും തട്ടുകടകള്‍ അവശേഷിക്കുകയാണ്. സംഘടിതമായി തട്ടുകടകാരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ തല്‍ക്കാലം പിന്‍വാങ്ങുകയായിരുന്നു.
അതേസമയം വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും ഭക്ഷണ പാചക കേന്ദ്രങ്ങളിലും യാതൊരു വിധ പരിശോധനയും നടക്കുന്നില്ല. ഗുരുതരമായ പകര്‍ച്ച വ്യാധി ഭീഷണിയാണ് ഇത്തരം ഹോട്ടലുകളില്‍ നിലനില്‍ക്കുന്നത്. തട്ടുകടകള്‍ പൊളിക്കുന്നതിനെതിരെ സിപിഐ തൊഴിലാളി സംഘനടകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. സിപിഐയുടെ നേതാക്കള്‍ തലസ്ഥാനത്ത് മന്ത്രിയെ കാണാന്‍ തമ്പടിച്ചിരിക്കുകയാണ്. മന്ത്രി തലത്തില്‍ തീരുമാനമുണ്ടായാല്‍ തട്ടുകടകള്‍ പൊളിച്ച് നീക്കുന്നത് തല്‍ക്കാലം തടയിടാനാകുമെന്നാണ് നടത്തിപ്പുകാര്‍ കരുതുന്നത്. അതുവരെയും തട്ടുകടകള്‍ സംരക്ഷിച്ച് നിര്‍ത്താനുള്ള തന്ത്രപാടിലാണ് ഉടമകള്‍.
ഇന്നലെ തട്ടുകടകള്‍ പൊളിച്ചതിനെതിരെ ഉടമകളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വന്‍ പോലീസ് സന്നാഹത്തോടെ അധികൃതര്‍ എത്തിയതിനാല്‍ ഉടമകള്‍ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി പ്രത്യേക സാമ്പത്തിക മേഖല പരിസരം കാക്കനാട് ഐഎംജി എന്നിവിടങ്ങളിലായി നിരവധി തട്ടുകടകളാണ് പൊളിചച്് നീക്കിയത്. എന്നാല്‍, പൊളിച്ചതിന്റെ സ്ഥാനത്ത് ചിലതെല്ലാം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നതാണ് അധികൃതരെ കുഴക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."