തെന്നാടന്‍ കുഞ്ഞിപ്പക്ക് യാത്രാമൊഴി
മഞ്ചേരി: മുസ്‌ലിം ലീഗ് മഞ്ചേരി മണ്ഡലം ഉപാധ്യക്ഷനും വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ചെമ്പ്രശ്ശേരി ഡിവിഷന്‍ മെമ്പറുമായ തെന്നാടന്‍ ഉമ്മര്‍ എന്ന കുഞ്ഞിപ്പയുടെ അകാല വിയോഗം നാടിന് നൊമ്പരമായി. മികച്ച സംഘാടകനും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ മികവുറ്റ നേതൃത്വം വഹിച്ച നേതാവ് കൂടിയായിരുന്നു തെന്നാടന്‍ ഉമ്മര്‍.
രാഷ്ട്രീയ ഭേദമന്യേ പാണ്ടിക്കാട്ടെ ജനങ്ങള്‍ക്ക് കുഞ്ഞിപ്പ സ്വീകാര്യനായിരുന്നു. പാണ്ടിക്കാടിന്റെയും, വെട്ടിക്കാട്ടിരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെടുകയും നാട്ടുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്നു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിലും അംഗമായിരുന്നു.
മണ്ടകക്കുന്ന് എ.എല്‍.പി.സ്‌കൂള്‍ മാനേജറാണ്. സ്‌കൂളുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാന്‍ എറണാകുളത്ത് പോയി തിരിച്ചു വരവെ ഇന്നലെ രാവിലെ ഒറവമ്പുറത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി.ബസുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വെള്ളുവങ്ങാട് പറമ്പന്‍പൂളയിലെ അഹമ്മദ് കബീര്‍ എന്ന മാനു തങ്ങളും അപകടത്തില്‍ മരിച്ചു. ഇരുവരുടെയും അപ്രതീക്ഷിത നിര്യാണം നാടിന് കനത്ത ആഘാതമായി. പാണ്ടിക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ ട്രഷറര്‍, കിഴക്കേ വെട്ടിക്കാട്ടിരി റബീഹുല്‍ ഇസ്‌ലാം മദ്‌റസപ്രസിഡന്റ്, കിഴക്കേ വെട്ടിക്കാട്ടിരി യാറത്തിങ്ങല്‍കുണ്ട് മസ്ജിദ് കമ്മിറ്റി അംഗം, മണ്ടകക്കുന്ന് എ.എല്‍.പി.സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും തെന്നാടന്‍ ഉമ്മര്‍ സേവനം ചെയ്തിട്ടുണ്ട്.
സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സമസ്ത മുശാവറ അംഗം ഒ.ടി.മൂസ മുസ്‌ലിയാര്‍, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഡ്വ.എം .ഉമ്മര്‍ എം.എല്‍.എ, പി.ഉബൈദുള്ള എം.എല്‍.എ, വല്ലാഞ്ചിറ മുഹമ്മദലി, എന്‍.സി.ഫൈസല്‍, ടി.പി.അഷ്‌റഫലി, അന്‍വര്‍ മുള്ളമ്പാറ, ആര്‍.രോഹില്‍നാഥ്, അഡ്വ.ബെന്നി തോമസ്, പി.രാധാകൃഷ്ണന്‍, എന്‍.എ. കരീം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."