HOME
DETAILS
MAL
അധ്യാപക അപേക്ഷകള്‍ അപ്രത്യക്ഷമായ കേസില്‍ ഹരജികള്‍ തള്ളി; ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി
backup
November 04 2020 | 00:11 AM
കുറ്റിപ്പുറം: യു.പി.എസ്.ടി, എല്‍.പി.എസ്.ടി അധ്യാപക തസ്തികയിലേക്ക് നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷകള്‍ അപ്രത്യക്ഷമായ കേസില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നടന്ന കേസിലാണ് പി.എസ്.സിക്ക് അനുകൂലമായ വിധിയുണ്ടായത്. നവംബര്‍ ഏഴിനു നടക്കുന്ന യു.പി.എസ്.ടി പരീക്ഷയും ഇതിനു ശേഷം നടക്കുന്ന എല്‍.പി.എസ്.ടി പരീക്ഷയും എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പട്ട് ഇരുനൂറിലധികം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജികളാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയത്. ഹരജിക്കാരുടെ ആവശ്യം നിരസിച്ച കോടതി പി.എസ്.സിയുടെ വാദങ്ങളെ അംഗീകരിച്ചു.
സംഭവത്തില്‍ ഐ.ടി വിദഗ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സിമിതിയുടെ മേല്‍നോട്ടത്തില്‍ രണ്ടു തവണ നടത്തിയ പരിശോധനയില്‍ ഹരജിക്കാരുടെ പരാതിക്ക് അടിസ്ഥാനമായ കാരണങ്ങള്‍ കണ്ടെത്താനായില്ലെന്ന് പി.എസ്.സി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ഒരുതരത്തിലും പ്രൊഫൈലുകളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ ഇടയില്ലെന്നും കൃത്യമായി നല്‍കാത്തതു കൊണ്ടാണ് കുറഞ്ഞ പേരുടെ അപേക്ഷകള്‍ പി.എസ്.സിക്ക് ലഭിക്കാതെ പോയതെന്നും സാങ്കേതിക സിമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതിക സിമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കോടതിയില്‍ പി.എസ്.സി വാദിച്ചത്. പി.എസ്.സിയുടെ ഭാഗത്തു നിന്നുള്ള നിരവധി സാങ്കേതിക തകരാര്‍ ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയെ ചോദ്യം ചെയ്ത് ഹരജിക്കാര്‍ ഇന്നു ഹൈക്കോടതിയെ സമീപ്പിച്ചേക്കും. പി.എസ്.സി നല്‍കിയ സാങ്കേതിക സിമിതിയുടെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കിയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയെന്നും കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."