HOME
DETAILS
MAL
നബി (സ)യുടെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പുകാരന്‍ അന്തരിച്ചു
backup
November 04 2020 | 00:11 AM
മദീന: അന്തരിച്ച മദീനയിലെ മസ്ജിദുന്നബവിയിലെ നബി (സ)യുടെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പ്കാരന്‍ ആഗാ അഹമ്മദ് അലി യാസീന്റെ മയ്യത്ത് ഖബറടക്കി. 95 വയസായിരുന്നു. തിങ്കളാഴ്ച മരണപ്പെട്ട ഇദ്ദേഹത്തെ മദീനയിലെ ജന്നതുല്‍ ബഖീഇലാണ് ഖബറടക്കിയത്. റൗളാ ശരീഫ് അടക്കമുള്ള പാവന ഭവനത്തിന്റെ കാവല്‍ക്കാരനായിരുന്ന അഹമ്മദ് യാസീന്റെ പിന്‍ഗാമികളായി ഇനി മൂന്ന് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്.
തുര്‍ക്കി പദമായ അഗ്‌വാത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവരെ ആഗമാര്‍ എന്നും വിളിക്കാറുണ്ട്. (തുര്‍ക്കി ഭാഷയില്‍ മൊല്ലമാര്‍ എന്നാണ് ഇതിനര്‍ഥം). അയ്യൂബി ഭരണാധികാരിയായിരുന്ന നാസര്‍ ബിന്‍ സ്വലാഹുദ്ദീന്‍ ആണ് ആദ്യമായി ഹറമില്‍ വന്ധ്യത പേറുന്ന അഗ്‌വാത്തുകളെ നിയമിച്ചതെന്നാണ് ചരിത്രം. രാഷ്ട്ര പ്രധാനികളോ വിദേശപ്രമുഖരോ മസ്ജിദുന്നബവിയിലേക്ക് വരുമ്പോള്‍ ഊദ് പുകച്ചും സംസം നല്‍കിയും അവരെ സ്വീകരിക്കാനുള്ള പരമ്പരാഗത ചുമതലയായിരുന്നു ഇവരുടെ ജോലി.
കൊട്ടാരങ്ങളിലെ അന്തപുരങ്ങളുടെ സംരക്ഷണ ചുമതലയും ഇവര്‍ക്കായിരുന്നു. കൂടാതെ, ജുമുഅക്ക് മസ്ജിദുന്നബവിയുടെ മിമ്പര്‍ ഖത്തീബിന് തുറന്ന് കൊടുക്കല്‍, ഖത്തീബിന് പിടിക്കാനുള്ള വടി നല്‍കല്‍, ജുമുഅക്ക് മുന്‍പ് പള്ളിയില്‍ ഊദ് പുകക്കല്‍, ജിബ്‌രീല്‍ വാതിലിന് സമീപം ഊദ് കത്തിച്ച് വയ്ക്കല്‍, എല്ലാ വെള്ളിയാഴ്ച രാത്രിയും പ്രവാചകന്റെതടക്കമുള്ള ഖബറുകള്‍ തൂത്തുവാരല്‍ എന്നിവ ഇവരുടെ ജോലിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."