ജനമൈത്രി പൊലിസിന്റെ പി.എസ്.എസി കോച്ചിങ് ക്യാംപിന് രണ്ട് വയസ്
വടക്കാഞ്ചേരി: ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മഹനീയ പ്രവര്‍ത്തനത്തിന് രണ്ട് വയസ്. എങ്കക്കാട് ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ സ്മാരക വായനശാലയില്‍ നടന്ന് വരുന്ന കോച്ചിങ് ക്യാംപ് കൂടുതല്‍ പേര്‍ക്ക് ഗുണകരമാക്കുന്നതിനും വിപുലമാക്കുന്നതിനും പൊലിസ് തീരുമാനമെടുത്ത് കഴിഞ്ഞു.
രണ്ടാം വാര്‍ഷിക ആഘോഷം വിപുലമായ രീതിയില്‍ നടത്താനും തീരുമാനമായി. 2014 ലാണ് ജനമൈത്രി പൊലിസ് മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. മാര്‍ച്ച് 23ന് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ഇത് വരെ 500 പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. ഇതില്‍ രണ്ട് പേര്‍ക്ക് ഗവണ്‍മെന്റ് ജോലി ലഭിച്ചു വെന്നതും 17 പേര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഇടം നേടാനായി എന്നതും സവിശേഷതയാണ്. ഒരാള്‍ക്ക് കോടതിയിലും, മറ്റൊരാള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പിലുമാണ് ജോലി ലഭിച്ചത്. വരവൂര്‍ സ്വദേശി സന്തോഷാണ് മുഖ്യ അധ്യാപകന്‍.
ഇതോടൊപ്പം 15 ഓളം അധ്യാപകരും സൗജന്യ സേവനത്തിന് എത്തുന്നു. ഇത് വലിയൊരു ജനകീയ കൂട്ടായ്മയായി മാറുകയാണ്. ചെറുതുരുത്തി, വടക്കാഞ്ചേരി, അത്താണി, കുണ്ടന്നൂര്‍, കുണ്ടുകാട്, മേഖലയില്‍ നിന്ന് നിരവധി ഉദ്യോഗാര്‍ഥികളാണ് ഇവിടെ പഠനത്തിനെത്തുന്നത്.
എല്ലാ പഠിതാക്കള്‍ക്കും സൗജന്യമായി പുസ്തകങ്ങള്‍ നല്‍കിയും പൊലിസ് ഏറെ മാതൃക തീര്‍ക്കുന്നു. മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഞായറാഴ്ച മാത്രം നടന്ന് വന്നിരുന്ന ക്ലാസ് ഇനി മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഒരു മണി വരെയാക്കി ദീര്‍ഘിപ്പിച്ചുവെന്നതാണ് പ്രധാന പ്രത്യേകത. കൂടുതല്‍ പേര്‍ക്ക് ഗുണപ്രദമാകുന്ന വിധത്തില്‍ പദ്ധതി പുനരര്‍പ്പണം ചെയ്യുമെന്നാണ് ജനമൈത്രി പൊലിസിന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."