പുന്നപ്ര ചള്ളി തീരത്ത് സംഘര്‍ഷം
അമ്പലപ്പുഴ: അന്യജില്ലയില്‍ നിന്നെത്തിയ വളളങ്ങള്‍ തീരത്തടുപ്പിക്കുന്നതിനെ ചൊല്ലി പുന്നപ്ര ചള്ളി കടപ്പുറത്തു സംഘര്‍ഷം. ഇന്നലെ ഉച്ചയോടെയാണ് ജില്ല വിട്ടുള്ള ചില വള്ളങ്ങള്‍ മത്സ്യവുമായി പുന്നപ്ര ചള്ളി തീരത്തെത്തിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിന്നുള്ള വളളങ്ങളാണ് എത്തിയതിലേറെയും.എന്നാല്‍ ഇവരുടെ വള്ളങ്ങള്‍ ചള്ളി തീരത്ത് അടുപ്പിക്കാന്‍ അനുവദിക്കില്ലന്ന നിലപാടില്‍ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറച്ചു നിന്നു.ആലപ്പുഴയില്‍ നിന്ന് മത്സ്യം പിടിക്കാന്‍ ഇവരുടെ പ്രദേശത്തെത്തുമ്പോള്‍ കാണിക്കുന്ന അവഗണനയാണ് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികളെ ചൊടിപ്പിച്ചത്.
ഇവരുടെ ഭാഗത്ത് വളളം അടുപ്പിക്കാന്‍ പോലും അനുവദിക്കില്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇതേ സംഭവം ഉടലെടുത്തതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ടിരുന്നു. 18ന് ആലപ്പുഴ ഡിവൈ.എസ്.പി പി.വി ബേബിയുടെയും പുന്നപ്ര എസ്.ഐ അസീമിന്റെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരിക്കുകയായിരുന്നു.
ഇതിനിടെയാണ് അന്യജില്ലയില്നിന്നുളള മത്സ്യ ബന്ധന വള്ളങ്ങളെത്തിയത്. ഒരു മത്സ്യവ്യാപാരിയുടെ ആവശ്യപ്രകാരമാണ് വള്ളങ്ങള്‍ ചള്ളിയിലെത്തിയതെന്ന് പറയപ്പെടുന്നു.
അന്യജില്ലയില്നിന്നും എത്തുന്ന ലൈലാന്റ് വള്ളം വലവിരിച്ചു കഴിഞ്ഞാല്‍ 1500 കുട്ട മത്സ്യം വരെ ലഭിക്കാറുണ്ട്. ഇതുമൂലം മല്‍സ്യങ്ങള്‍ക്ക് കുറഞ്ഞ ലഭിക്കുന്നത് പതിവാണ്. ചള്ളി തീരദേശ മല്‍സ്യതൊഴിലാളികളെ പ്രകോപിതരാക്കുന്നതും ഇതുതന്നെയാണ്.അന്യജില്ലയില്‍ നിന്നെത്തിയ വള്ളങ്ങളിലെ മത്സ്യം ചില കച്ചവടക്കാര്‍ എടുക്കാന്‍ തയ്യാറായി.ഇതിനെ പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ ചോദ്യം ചെയ്തു. എന്നാല്‍ കച്ചവടക്കാരുടെ ഏജന്റുമാരില്‍ ചിലര്‍ മല്‍സ്യതൊഴിലാളികളോട് തട്ടി കയറിയതാണ് സംഘര്‍ഷാവസ്ഥക്കു കാരണമായത്.
സംഭവമറിഞ്ഞു പുന്നപ്ര പോലീസും തോട്ടപ്പള്ളി തീരദേശ പൊലിസും സ്ഥലത്തെത്തി. തുടര്‍ന്നു മത്സ്യവുമായെത്തിയ വള്ളങ്ങള്‍ പുന്നപ്രയില്‍ മത്സ്യവില്പന നടത്താതെ തോട്ടപ്പള്ളി ഹാര്‍ബറിലേക്കു നീങ്ങി.
അതേ സമയം സംഘര്‍ഷം കണക്കിലെടുത്തു പുന്നപ്ര എസ്.ഐ.അസീമിന്റെ നേത്വ ത്വത്തില്‍ ആലപ്പുഴയില്‍ നിന്നും മെത്തിയ 200 ഓളം ഏ ആര്, പൊലിസുംചള്ളിയില് ക്യാംപ് ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."