സി.പി.എം പ്രവര്‍ത്തകരുടെ എതിര്‍പ്പ്: കരിഞ്ഞുണങ്ങുന്ന കുറാഞ്ചേരി കൃഷിയിടത്തില്‍ കോണ്‍ഗ്രസിന്റെ ജലസേചനം
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്നംഗ കുടുംബത്തോടൊപ്പം മരണമടഞ്ഞ കന്നുകുഴിയില്‍ മോഹനടക്കമുള്ള കര്‍ഷകരുടെ അഞ്ച് ഏക്കര്‍ സ്ഥലത്തെ കൃഷിയിടത്തില്‍ ജലസേചനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി രംഗത്ത്.
വിളവെടുപ്പിന് തയാറെടുത്ത് കൊണ്ടിരിക്കുന്ന ജൈവ പച്ചക്കറി കൃഷി കരിഞ്ഞുണങ്ങുന്ന അവസ്ഥയിലെത്തിയിട്ടും ജലസേചനം തടസപ്പെടുത്തുന്നതിനെതിരെയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. കാര്‍ഷിക സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി കര്‍ഷകരെ ദ്രോഹിക്കുന്ന വിധം നിലപാട് കൈകൊള്ളുന്ന സി.പി.എമ്മിന്റേത് ഇരട്ട താപ്പാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. അജിത് കുമാര്‍ ആരോപിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.ആര്‍ രാധാകൃഷ്ണന്‍, ജിജോ കുരിയന്‍, കെ.ടി ജോയ്, വി.ജി സുരേഷ്, പി.ജി ജയദീപ്, ബെന്നി ജെക്കബ്ബ് , സി.കെ ഹരിദാസ്, ബാബു കണ്ണാക്കല്‍, വി. അനന്തകൃഷ്ണന്‍, ടി.സി ഗിരീഷ്, മുഹമ്മദ് കുട്ടി ഹാജി, രാജീവ്, ഹരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."