നിലമ്പൂരില്‍ മദ്യശാലകള്‍ തുറന്ന സംഭവം; എക്‌സൈസ്, പൊതുമരാമത്ത്, ബാര്‍ ഉടമകളുടെ ഒത്തുകളിയെന്ന്
നിലമ്പൂര്‍: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ നിലമ്പൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റും മൂന്ന് ബാറുകളും തുറന്നത് എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകളുടെയും ബാര്‍ ഉടമകളുടെയും ഒത്തുകളിയെന്ന് പൊതുമരാമത്ത് എ.ഇയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൊങ്ങല്ലൂര്‍ മുതല്‍ നാടുകാണി വരെ സംസ്ഥാന പാതയെന്നാണ് നിലമ്പൂര്‍ പൊതുമരാമത്ത് എ.ഇയുടെ ആദ്യറിപ്പോര്‍ട്ട്. കെ.എന്‍.ജി റോഡിലെ വെളിയംതോട് മുതല്‍ നായാടംപൊയില്‍ വരെയുള്ള 21 കിലോമീറ്റര്‍ റോഡ് മേജര്‍ ജില്ലാ റോഡെന്നുമാണ് എക്‌സൈസ് വകുപ്പിന് എ.ഇ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്.
ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ക്കും വിപരീതമായാണ് ബാറുടമ വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭ അതിര്‍ത്തിയായ വടപുറം പാലം മുതല്‍ നായാടംപൊയില്‍ വരെയുള്ളത് മേജര്‍ ജില്ലാ റോഡായിട്ടാണ് മറുപടിയിലുള്ളത്. തങ്ങള്‍ക്ക് എഇയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി ബാറുടമക്ക് വിവരാവകാശപ്രകാരം മറുപടി നല്‍കിയിട്ടും യാതൊരു അന്വേഷണവും നടത്താതെയാണ് എക്‌സൈസ് വകുപ്പ് ബാറുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയത്.
തെറ്റായ വിവരം വിവരാവകാശത്തിലൂടെ നല്‍കിയ എ.ഇക്കെതിരെ യാതൊരുനടപടിക്കും എക്‌സൈസ് വകുപ്പ് തയാറാകാത്തത് ഇവര്‍ തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ആരോപണം. റോഡ് സംബന്ധിച്ച് എ.ഇ നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന പാതയുടെ വികസനപ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."