ലഹരി വിമുക്ത സമൂഹത്തെ സൃഷ്ടിക്കാന്‍ മഹല്ലുകള്‍ രംഗത്തിറങ്ങണം: എസ്.എം.എഫ്
പെരിന്തല്‍മണ്ണ: വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരികളെ വിഭാവനം ചെയ്തുകൊണ്ട് സമൂഹത്തെ ശുദ്ധീകരിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്ന് സുന്നി മഹല്ല് ഫെഡറേഷന് താലൂക്ക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സമസ്ത സെക്ര. കെ ആലിക്കുട്ടി മുസ്ലിയാര്‍ഉദ്ഘാടനം ചെയ്തു.
ഏലംകുളം ബാപ്പു മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. എ കെ ആലിപ്പറമ്പ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എന്‍ അബ്ദുള്ള ഫൈസി, കുഞ്ഞുട്ടി ഹാജി, കെ സെയ്തുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.സല്മാന് ഫൈസി തിരൂര്‍ക്കാട് സ്വാഗതവും, കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
താലൂക്കിലെ പുതിയ ഭാരവഹികളായി കെ ആലിക്കുട്ടി മുസ്ലിയാര് (പ്രസി), ഏലംകുളം ബാപ്പു മുസ്ലിയാര് (വര്.പ്രസി), കെ കെ സി എം തങ്ങള്‍ വഴിപ്പാറ, എ കെ ആലിപ്പറമ്പ്, എന്‍ അബ്ദുള്ള ഫൈസി, കുഞ്ഞാലന്‍ ഹാജി, എന്‍ അബൂബക്കര്‍ മാസ്റ്റര്‍ (വൈ. പ്രസി), കെ സെയ്തുട്ടി ഹാജി (ജന.സെക്ര), കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, കെ സി മുസ്തഫ ഹാജി, ഹംസ മുസ്ലിയാര്, ടി വാപ്പുട്ടി, സെക്കീര്‍ ആലിക്കല്‍ (ജോ. സെക്രട്ടറിമാര്‍), കുഞ്ഞുട്ടി ഹാജി എം ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."