
കടല്‍ത്തീര സംരക്ഷണം: വേണ്ടത് ശാശ്വത നടപടി
കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും എം.എല്‍.എ വി.എസ് ശിവകുമാറിനെയും തടഞ്ഞുവച്ച് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടത് കടലാക്രമണം തടയുന്നതിനു ശാശ്വത നടപടി വേണമെന്നായിരുന്നു. വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കാമെന്ന് മന്ത്രിയും എം.എല്‍.എയും പറഞ്ഞിട്ടും ജനങ്ങള്‍ വഴങ്ങിയില്ല. മന്ത്രിമാരുടെ സ്ഥിരംപല്ലവി കേട്ടുമടുത്ത കടലോര വാസികള്‍ മന്ത്രിയെ വിടാന്‍ ഭാവമില്ലായിരുന്നു.
വലിയതുറയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രിയും എം.എല്‍.എയും. എന്നാല്‍, നാട്ടുകാരുടെ ക്ഷോഭത്തിനു മുന്നില്‍ അവര്‍ക്കു നിശ്ശബ്ദരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കടല്‍ക്ഷോഭം രൂക്ഷമാകുന്ന ഈ പ്രദേശത്ത് കടല്‍ഭിത്തി വേണമെന്നത് നാട്ടുകാരുടെ ചിരകാലാവശ്യമാണ്. എന്നാല്‍ ഓരോ കാലവര്‍ഷത്തിലും താല്കാലിക പരിഹാരക്രിയകള്‍ നടത്തി സര്‍ക്കാര്‍ ഒഴിയുകയായിരുന്നു. കടല്‍ഭിത്തി കെട്ടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാര്‍ മന്ത്രിയെയും എം.എല്‍.എയെയും തടഞ്ഞുവച്ചത്. പൊലിസിന്റെ സഹായത്തോടെയാണ് അവര്‍ ജനകീയ ക്ഷോഭത്തില്‍നിന്ന് മുക്തരായി പുറത്തേക്കു വന്നത്.
ഓരോ കാലവര്ഷാരംഭത്തിലും കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മുഴങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ആര്‍ത്തനാദങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. സര്‍വതും നഷ്ടപ്പെട്ട് മാറത്തടിച്ചു കരയുന്ന അമ്മമാരുടെ രോദനങ്ങളൊന്നും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുന്നില്ല. മുപ്പതും നാല്പതും വര്‍ഷം കടലിനോടു മല്ലിട്ടു സ്വരുക്കൂട്ടിയ പണമുപയോഗിച്ചും വായ്പയെടുത്തും ഉണ്ടാക്കുന്ന വീടുകള്‍ ഒറ്റരാത്രികൊണ്ട് കടലെടുക്കുമ്പോള്‍ ആര്ത്തുകരയുകയല്ലാതെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വേറെയെന്തു മാര്‍ഗം? അവരെ ആശ്വസിപ്പിക്കാനായി പുനരധിവാസ പദ്ധതികള്‍ ഒരുക്കേണ്ട സര്‍ക്കാരാകട്ടെ താല്കാലിക പരിഹാരക്രിയകള്‍ ചെയ്ത് തൃപ്തിയടയുന്നു. ഓരോ വര്‍ഷവും ഇതാവര്‍ത്തിക്കുകയാണ്. ഇനിയതു പോരെന്നും കടലാക്രമണങ്ങളില്നിന്ന് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും സംരക്ഷിക്കാന്‍ ശാശ്വതമായ പരിഹാരങ്ങള്‍ വേണമെന്നുമാണ് അവരുടെ ആവശ്യം. വലിയതുറയില്‍ മന്ത്രിയെ തടഞ്ഞുവച്ച് ഈ ആവശ്യം ഉയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ നിലപാട് ശരിയാണ്.
ആലപ്പുഴ ജില്ലയിലെ വട്ടച്ചാലില്‍ പുലിമുട്ടുകളുടെ നിര്‍മാണത്തിന് 30.67 കോടി രൂപയും ആറാട്ടുപുഴയില്‍ 28.519 കോടിയും പതിയാന്കരയില് 21.635 കോടിയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി പറഞ്ഞത് സ്വാഗതാര്‍ഹം തന്നെ. പക്ഷെ ഇതുകൊണ്ട് 600 കിലോമീറ്റര്‍ ദുരം വരുന്ന തീരദേശപ്രദേശത്തെ കടലാക്രമണത്തില്‍നിന്ന് തടയുവാന്‍ കഴിയില്ലല്ലോ. കടല്‍ഭിത്തികള്‍ പലസ്ഥലങ്ങളിലും തകര്‍ന്നുകിടക്കുന്നതിനാല്‍ തിരയടിച്ചുകയറുന്ന കടല്‍വെള്ളം റോഡുകള്‍വരെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കടലോര പ്രദേശത്തിന്റെ 60 ശതമാനത്തിലധികവും നിരന്തരമായ കടലാക്രമണത്താല്‍ നശിച്ചുകൊണ്ടിരിക്കുന്നു. ഓരോ കടലാക്രമണ വേളകളിലും മണല്‍ചാക്കുകള്‍ കൊണ്ടുവന്ന് തള്ളുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലങ്ങളൊന്നും കിട്ടാറുമില്ല.
ചെലവു കുറയ്ക്കാന്‍ ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ പറയുന്ന സര്‍ക്കാര്‍ മറുവശത്ത് ഭരണമേറിയതിന്റെ വാര്‍ഷികങ്ങള്‍ക്കും മേളകള്‍ക്കും പുത്തന്‍ കാറുകള്‍ വാങ്ങാനും കോടികളാണ് പൊടിക്കുന്നത്. ഇതിനൊക്കെ ധൂര്‍ത്തടിക്കുന്ന പണം കടല്‍ക്ഷോഭ പരിഹാരത്തിനായി വിനിയോഗിച്ചുകൂടേ? പുതിയ കാറുകള്‍ വാങ്ങാന്‍ ചെലവാക്കിയ തുക കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തിയതാണ്. സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും രണ്ടായിത്തീരുമ്പോള്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് എന്നും കഷ്ടപ്പാടും കണ്ണീരും തന്നെയായിരിക്കും മിച്ചം.
മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിതം നയിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ ആജീവനാന്ത സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളുമാണ് ഓരോ കാലവര്‍ഷത്തിലും കടലെടുത്തുപോരുന്നത്. ഈ പ്രാവശ്യം കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ കടലാക്രമണം തുടങ്ങിയിരുന്നു. കടലില്‍ മത്സ്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നത് അവരുടെ ജീവിതക്ലേശം ഇരട്ടിയാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയില്‍ തന്നെയാണ് കടല്‍ക്ഷോഭത്തിനും അവര്‍ ഇരകളായിക്കൊണ്ടിരിക്കുന്നത്.
2011 ജൂലൈ 31ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയമസഭാ സമിതി രൂപീകരിച്ചിരുന്നു. 2017 ഓഗസ്റ്റ് ഒമ്പതിന് സമിതി ഒന്നാം റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും കോരന് കഞ്ഞി കുമ്പിളില്‍തന്നെ എന്ന് പറയുന്നത് പോലെ മത്സ്യത്തൊഴിലാളികളുടെ കിടപ്പാടം ഓരോ വര്‍ഷവും കടലെടുത്ത് കൊണ്ടുപോകുന്നു. ഇതിനൊരു ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ സമിതിക്കു കഴിഞ്ഞിട്ടില്ല.
കടല്‍ക്ഷോഭം രൂക്ഷമായ എറണാകുളത്തെ ചെല്ലാനം രണ്ടു ദിവസം മുമ്പ് സന്ദര്‍ശിച്ച കലക്ടര്‍ തദ്ദേശവാസികള്‍ക്കു നല്കിയ ഉറപ്പ് പ്രദേശത്ത് ജിയോബാഗ് സ്ഥാപിക്കുമെന്നായിരുന്നു. ഇതുകൊണ്ട് രൂക്ഷമായ കടലാക്രമണത്തെ ചെറുക്കാനാവില്ല. രണ്ടു വര്‍ഷം മുമ്പ് ഇവിടെയുണ്ടായ ഓഖി ദുരന്തത്തില്‍ 200 വീടുകളാണ് കടലെടുത്തത്. ദുരിതത്തിനിരയായവര്‍ക്ക് ഇതുവരെ ആശ്വാസ ധനമൊന്നും കിട്ടിയിട്ടില്ല. ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ഉതകുന്ന ഒരു ഓഫിസ് പോലും ഇവിടെ തുറന്നില്ല. അശാസ്ത്രീയ പുലിമുട്ടുകളും തകര്‍ന്ന കടല്‍ ഭിത്തികളും തുടര്‍ച്ചയായി ഉണ്ടാകുന്ന കടലാക്രമണങ്ങളെ തടയുവാന്‍ പര്യാപ്തമല്ല. ഈപ്രാവശ്യത്തെ കടലാക്രമണത്തില്‍ തീരദേശത്തെ നൂറുകണക്കിനു വീടുകളാണ് തകര്‍ന്നിരിക്കുന്നത്. അവശേഷിക്കുന്ന വീടുകളില്‍ രാത്രി ഉറങ്ങാതെ കഴിയുകയാണ് വീട്ടുകാര്‍. കടല്‍ അനുദിനം രൗദ്രമായിക്കൊണ്ടിരിക്കുമ്പോഴും മണല്‍ചാക്കുകള്‍ നിറയ്ക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഇത്തരം താല്‍ക്കാലിക ചൊട്ടുവിദ്യകള്കൊണ്ടൊന്നും മത്സ്യത്തൊഴിലാളികള്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണത്തില്‍നിന്ന് രക്ഷപ്പെടില്ല. അതിനായി വേണ്ടത് സമഗ്രമായ പാര്‍പ്പിട പദ്ധതി തയാറാക്കുകയും 600 കിലോമീറ്റര്‍ ദൂരം വരുന്ന കടലോരപ്രദേശത്തെ സംരക്ഷിക്കുവാനുതകുന്ന ദൃഢമായ കടല്‍ഭിത്തി നിര്‍മിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago