വ്യാജ സത്യവാങ്മൂലം: സര്‍വകലാശാലയ്ക്ക് രൂക്ഷ വിമര്‍ശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോഴുള്ള രജിസ്ട്രാര്‍ നിയമനത്തിനെതിരേ സെനറ്റംഗം സി. രാജേഷ് സമര്‍പ്പിച്ച കേസില്‍ വ്യാജ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയതിന് സര്‍വകലാശാലയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്പതിനു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍ തസ്തികകളില്‍ സ്ഥിരനിയമനത്തിന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചെന്ന വ്യാജ സത്യവാങ്മൂലമാണ് സ്റ്റാന്റിങ് കോണ്‍സല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍ എടുക്കാതെയായിരുന്നു സത്യവാങ്മൂലം നല്‍കിയത്. ഒക്ടോബര്‍ 19ന് കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ വി.സി ഒപ്പിട്ടു നേരിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും ഇതുവരെ നല്‍കാത്തതിനാലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഈ മാസം രണ്ടിനു കേസ് പരിഗണിച്ചപ്പോള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജിന്റെ സത്യവാങ്മൂലം ഈ മാസം ഒന്‍പതിന് നല്‍കണമെന്നും അല്ലെങ്കില്‍ വി.സി ഓണ്‍ലൈന്‍ വഴി ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."