ഫറോക്കില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്
ഫറോക്ക്: നഗരസഭ 38-ാം ഡിവിഷന്‍ ഇരിയംപാടത്തെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയാണ് പോളിങ്ങ്. കരുവന്‍തിരുത്തി മഠത്തില്‍പാടം ബാഫഖി തങ്ങള്‍ സ്മാരക യത്തീംഖാനയാണ് പോളിങ് സ്‌റ്റേഷന്‍. വോട്ടെണ്ണല്‍ നാളെ രാവിലെ 10ന് ഫറോക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും.
1148 വോട്ടര്‍മാരാണ് വിധിയെഴുതാനുളളത്. ഇതില്‍ 614 സ്ത്രീ വോട്ടര്‍മാരും 534പുരഷന്മാരുമാണ്. ഇവര്‍ക്കായി ഒരു ബൂത്താണ് സജ്ജീകരിച്ചരിക്കുന്നത്. ബൂത്തിലേക്ക് ഒരു കണ്‍ട്രോണ്‍ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റമാണു അനുവദിച്ചിട്ടുളളത്. യന്ത്ര തകരാര്‍ വന്നാല്‍ ഉപയോഗിക്കാനായി മറ്റൊരു യൂനിറ്റും കരുതലായി നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥന്മാര്‍ പോളിങ് സ്‌റ്റേഷനിലെത്തി ഇന്നലെ ഉച്ചയോടെ തന്നെ വോട്ടെടുപ്പിനുളള സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. രാവിലെ ആറിന് മോക് പോളിങ് നടത്തും.
എല്‍.ഡി.എഫ് കൗണ്‍സിലറായിരുന്ന അബ്ദുല്‍ റഷീദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. നാല് സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ഇവിടെ മത്സര രംഗത്തുള്ളത്. യു.ഡി.എഫിനായി മുസ്‌ലിം ലീഗിലെ കെ.എം ഹനീഫയും എല്‍.ഡി.എഫിനായി സി.പി.എമ്മിലെ കെ.എം അഫ്‌സലും മത്സരിക്കുന്നു. ഇവരെ കൂടാതെ എസ്.ഡി.പി.ഐക്കു വേണ്ടി ടി.സുബൈറും, വെല്‍ഫെയര്‍ പാര്‍ട്ടിക്കു വേണ്ടി വെമ്മരത്ത് ഹസ്സന്‍കോയയും സ്ഥാനാര്‍ത്ഥികളാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
2015ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ 87 വോട്ടിനാണ് എല്‍.ഡി.എഫ് വിജയിച്ചത്. കെ.എം റഷീദിനു 439 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്‌ലിം ലീഗിലെ അബ്ദുല്‍ ഹക്കീമിനു 352 വോട്ടുകളുമാണ് ലഭിച്ചത്. എസ്.ഡി.പി.ഐ പത്തും ബി.ജെ.പി എട്ടു വോട്ടും നേടി.
രണ്ടു സ്വതന്ത്രന്‍മാരുടെ പിന്തുണയോടെയാണ് നഗരസഭ യു.ഡി.എഫ് ഭരിക്കുന്നത്. 38സീറ്റാണ് നഗരസഭയിലുളളത്. എല്‍.ഡി.എഫിനു 18ഉം യു.ഡി.എഫിനു 17 ഉം ബി.ജെ.പിക്കു ഒരു സീറ്റുമാണ്. തെരഞ്ഞെടുപ്പ് ഫലം നഗരസഭ ഭരണത്തില്‍ നിര്‍ണായകമാകുന്നതോടൊപ്പം വരാനിരിക്കുന്ന ഏഴാംഡിവിഷന്‍ കോട്ടപ്പാടത്തെ ഉപതെരഞ്ഞെടുപ്പ് ഫലം കടുത്തതാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."