HOME
DETAILS
MAL
സിബിഐക്ക് വിലക്കേര്‍പ്പെടുത്തി ഝാര്‍ഖണ്ഡ്
backup
November 06 2020 | 03:11 AM
ന്യൂഡല്‍ഹി: സിബിഐക്കുള്ള പൊതു അന്വേഷണ അനുമതി വിലക്കി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍.ഇനി ഝാര്‍ഖണ്ഡില്‍ സി.ബി.ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വാങ്ങണം.1996 മുതല്‍ നില നിന്നിരുന്ന ഉത്തരവാണ് ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്‍വലിച്ചത്.
കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ഈ അനുമതി റദ്ദാക്കിയിരുന്നു. അതേസമയം ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ വര്‍ഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം സിബിഐക്കുള്ള അന്വേഷണ അനുമതി പുനഃസ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."