HOME
DETAILS
MAL
യു.എസ് സെനറ്റിലേക്ക് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍
backup
November 06 2020 | 03:11 AM
ഡെലവെയര്‍: യു.എസില്‍ ആദ്യമായി സ്റ്റേറ്റ് സെനറ്റിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. ഡെലവെയര്‍ സ്റ്റേറ്റ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച സാറാ മെക്ക്ബ്രൈഡ് 73 ശതമാനം വോട്ടുകളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
പ്രചരണത്തിനിടെ സാറാ മെക്ക്ബ്രൈഡ് ട്രാന്‍സ്ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഹ്യൂമണ്‍ റൈറ്റ്സ് ക്യാംപയിന് പ്രസിഡന്റ് അല്‍ഫോണ്‍സ ഡേവിഡാണ് സാറായുടെ വിജയം പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
1990 ഓഗസ്റ്റ് 9ന് ഡെലവെയര്‍ വില്‍മിങ്ടണിലാണ് സാറയുടെ ജനനം. അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്ന്ന് ബിരുദം നേടിയ സാറ
2013ല്‍ ഇക്വാലിറ്റി ഡെലവെയര്‍ ബോര്‍ഡ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. സാറ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."