HOME
DETAILS
MAL
ഖിസ്സപ്പാട്ട് സംഘം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
backup
June 16 2019 | 18:06 PM
തിരുവനന്തപുരം: കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 30, 31 തിയതികളില്‍ തിരുവന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലകളില്‍ സംഗമങ്ങളും പ്രചാരണ സന്ദേശജാഥയും ത്രൈമാസ അംഗത്വ ക്യാംപയിനും നടത്താന്‍ തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ തൂത അധ്യക്ഷനായി. അഹ്മദ്കുട്ടി മൗലവി മാവണ്ടിയൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണലടി, ട്രഷറര്‍ നാലകത്ത് റസാഖ് ഫൈസി, കെ.എസ് മൗലവി മുണ്ടക്കോട്ടുകുര്‍ശി, അബൂത്വാഹിര്‍ മൗലവി പനങ്ങാങ്ങര, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഹിദായത്തുല്ല ദാരിമി കിളിരാനി, മുസ്തഫ മുസ്ലിയാര് അമ്പാഴക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."