നിഗൂഢ പണം ബിറ്റ്‌കോയിന്‍ റെക്കോഡ് ഉയരത്തില്‍
വാനാക്രൈ സൈബര്‍ ആക്രമണത്തോടെ ബിറ്റ്‌കോയിന്‍ എന്ന ഡിജിറ്റല്‍ പണം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. വാനാക്രൈ ആക്രമണത്തിന് ഇരയായവരോട് 300 യു.എസ് ഡോളര്‍ ബിറ്റ്‌കോയിനായി അയക്കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ബിറ്റ്‌കോയിന്‍ ഇടപാട് വര്‍ധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ബിറ്റ്‌കോയിന്‍ എന്ന നിഗൂഢ പണത്തെ കുറിച്ചറിയാം.
ഇടപാട് എങ്ങനെ?
ഇന്റര്‍നെറ്റ് വഴിയാണ് ഇടപട് നടക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങാം. കറന്‍സി ഉപയോഗിച്ചും ബിറ്റ്‌കോയിന്‍ വാങ്ങാം. എന്നാല്‍ ഈ ഇടപാട് രഹസ്യമാണ്. ബിറ്റ്‌കോയിന്‍ വാങ്ങിയാല്‍ സ്വകാര്യ കീയും കോഡും ലഭിക്കും. ഇതിനെ ബിറ്റ്‌കോയിന്‍ വിലാസമെന്നാണ് പറയുന്നത്. സ്വകാര്യ വിവരങ്ങള്‍ വ്യക്തമാക്കാതെ തന്നെ ഇടപാട് നടത്താന്‍ ഉപയോഗിക്കുന്നത് ഈ കോഡ് കീ ഉപയോഗിച്ചാണ്. അതിനാല്‍ ഉടമയിലേക്ക് അന്വേഷകര്‍ക്ക് എത്താന്‍ പ്രയാസവുമാണ്. എല്ലാ ഇടപാടുകളും റെക്കോര്‍ഡ് ചെയ്യുകയും ഡിജിറ്റല്‍ ചെക്കിങ് നടത്തുകയും ചെയ്യും.
ഉപയോഗിക്കുന്നത്
തട്ടിപ്പിന്
കുറ്റകൃത്യമായ ഇടപാടിനാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. അതിനാല്‍ ഇടപാടുകാരുടെ വിവരം ഇവര്‍ രഹസ്യമാക്കിവയ്ക്കും. എന്നാല്‍ എവിടെയാണ് ഇടപാട് നടന്നതെന്ന് കണ്ടെത്താനാകുമെന്ന് അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നു.
അമേരിക്കയില്‍ ബിറ്റ്‌കോയിന്‍ ഇടപാട് ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. 2013 ല്‍ റോസ് ഉല്‍ബ്രിക്ട് എന്നയാളെ 35 ലക്ഷം ഡോളറിന്റെ മയക്കുമരുന്ന് ബിസിനസ് ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് നടത്തിയതിന് യു.എസ് പിടികൂടിയിരുന്നു.
ഇതുവരെ വാനാക്രൈ ആക്രമണത്തിലൂടെ 55,000 ഡോളര്‍ ബിറ്റ്‌കോയിന്‍ വഴി ഇവര്‍ തട്ടിയെടുത്തു എന്നാണ് യു.എസ് ഹോംലാന്റിന്റെ കണക്ക്.
എന്താണ് ബിറ്റ്‌കോയിന്‍?
അജ്ഞാതനായ പ്രോഗ്രാമറാണ് ബിറ്റ്‌കോയിന്‍ കണ്ടെത്തിയത്. 2009 ല്‍ സതോഷി നകാമോട്ടോ എന്ന ജപ്പാനീസ് ഇതുമായി ബന്ധപ്പെട്ട വാലറ്റ് സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി. 2017 ല്‍ 58 ലക്ഷം പേര്‍ ബിറ്റ്‌കോയിന്‍ ഇടപാട് നടത്തുന്നുവെന്നാണ് കണക്ക്. മറ്റേതു കറന്‍സികളും വാങ്ങാവുന്നതുപോലെ ബിറ്റ്‌കോയിനും യൂറോ, ഡോളര്‍ നല്‍കി വാങ്ങാം. ഓണ്‍ലൈന്‍ വാലറ്റിലാണ് ഇത് സൂക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ വാലറ്റായ പേ പാലിലും ബിറ്റ്‌കോയിന്‍ ഇടപാട് സാധ്യമാണ്. മറ്റ് കറന്‍സികളെ പോലെ ബിറ്റ്‌കോയിനിനും മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടാകാറുണ്ട്.
ഇന്നലത്തെ നിലവാരം അനുസരിച്ച് ഒരു ബിറ്റ്‌കോയിന് 1,12,254.86 രൂപ (1752. 23 ഡോളര്‍) മൂല്യമുണ്ട്. 2014 ല്‍ 80,000 രൂപയുടെ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ 2015 ലും 2016 ലും 40,000 രൂപയിലേക്ക് കൂപ്പുകുത്തി. ഈവര്‍ഷം ആദ്യം 80,000 ആയി പിന്നീട് കുതിച്ചുകയറി. ഈ വര്‍ഷം മൂല്യം 3000 ഡോളര്‍ ഭേദിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."