സിറിയയില്‍ ബോംബിടരുതെന്ന നിലപാടില്‍ ഉറച്ച് ഒബാമ
വാഷിങ്ടണ്‍: സിറിയയില്‍ ഒരു കാരണവശാലും ബോംബാക്രമണം നടത്തരുതെന്ന തന്റെ നയം ആവര്‍ത്തിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. താന്‍ പ്രസിഡന്റായപ്പോള്‍ സ്വീകരിച്ച നയം രാഷ്ട്രീയ രംഗത്തെ തന്റെ ധീരമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ എഫ്. കെന്നഡിയുടെ കൊച്ചുമകന്‍ സ്‌ക്കൊലസ് ബര്‍ഗുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ സിറിയന്‍ നയത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞത്.
ജോണ്‍ എഫ് കെന്നഡിയുടെ പേരിലുള്ള ധീരതയ്ക്കുള്ള അവാര്‍ഡും ഒബാമ സ്വീകരിച്ചു. കരോലിന്‍ കെന്നഡിയിലെ ജോണ്‍ എഫ് കെന്നഡി ലൈബ്രറിയിലായിരുന്നു ചടങ്ങിലും ഒബാമ വൈകാരികമായി പ്രസംഗിച്ചു. സിറിയയിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലേക്ക് അമേരിക്കന്‍ സേനയെ അയയ്‌ക്കേണ്ടി വന്നുവെങ്കിലും ബോംബാംക്രമണം അരുതെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഒബാമ വെളിപ്പെടുത്തി.
തന്റെ ഭരണകാലത്ത് ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചിട്ടും ആക്രമിക്കാത്തത് ശരിയായിരുന്നുവെന്ന് ഒബാമ പറഞ്ഞു. നയതന്ത്ര ചര്‍ച്ചയിലൂടെ 99 ശതമാനം രാസായുധങ്ങളും ഒരു വെടിയൊച്ചപോലും കേള്‍ക്കാതെ നശിപ്പിച്ചെന്നും ഒബാമ അഭിമുഖത്തില്‍ പറയുന്നു. ട്രംപ് അധികാരമേറ്റ ശേഷം സിറിയ നടത്തിയ രാസായുധ ആക്രമണത്തിനു മറുപടിയായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഒബാമ ഭരണകൂടത്തിന്റെ പരാജയമാണ് അസദിനെ ശക്തനാക്കിയതെന്ന ട്രംപിന്റെ ആരോപണത്തോട് മറുപടി പറയുകയായിരുന്നു ഒബാമ.
അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഒബാമ തന്നെയാണ് പരസ്യപ്പെടുത്തിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."