HOME
DETAILS
MAL
യു.പിയില്‍ ഐ.എ.എസ് ഓഫിസറുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
backup
May 17 2017 | 05:05 AM
ലക്‌നോ: യു.പിയില്‍ ഐ.എ.എസ് ഓഫിസറുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡറിലെ അനുരാഗ് തിവാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹസ്രത്തഗഞ്ച് ഏരിയയിലെ മീരാഭായി ഗസ്റ്റ് ഹൗസിന് സമീപമാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസമായി ഇയാള്‍ ഈ ഗസ്റ്റ് ഹൗസില്‍ തങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സമീപവാസികളായ ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഐ.ഡി കാര്‍ഡില്‍ നിന്നാണ് അനുരാഗിനെ തിരിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."