HOME
DETAILS

വിശ്വാസികളെ വരവേല്‍ക്കാന്‍ വിശുദ്ധ ഗേഹങ്ങള്‍ ഒരുങ്ങി

  
backup
May 17 2017 | 08:05 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 

ജിദ്ദ: റമദാനില്‍ വിശുദ്ധ ഗേഹങ്ങളിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഇരുഹറം കാര്യാലയത്തിന് കീഴിലെ സേവന വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹറം മന്ത്രാലയം അറിയിച്ചു. പുണ്യ മാസത്തില്‍ ഹറം മസ്ജിദിലേക്കുള്ള 210 കവാടങ്ങളും മുഴുവന്‍ സമയവും തുറന്നിടും. നിലവില്‍ 68 കവാടങ്ങളാണു തുറന്നിരിക്കുന്നത്. വികലാംഗക്ക് മാത്രമായി ഇരുപതോളം കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

ഹറമിനുള്ളിലെ തീര്‍ത്ഥാടകരുടെ തിരക്കിന്റെ തോത് പുറത്തുള്ള തീര്‍ത്ഥാടകരെ അറിയിക്കാന്‍ കവാടങ്ങളില്‍ ചുവപ്പും പച്ചയും നിറങ്ങളിലുള്ള ലൈറ്റുകളുള്ള ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് കോണികളുംനിര്‍മിച്ചിട്ടുണ്ട്. ഉന്തുവണ്ടികള്‍ക്കായി പ്രത്യേക വഴിയും സ്ത്രീകള്‍ക്ക് മാത്രമായുള്ള ഏരിയകളും തയ്യാറാണ്. നമസ്‌കാരത്തിന് കൂടുതലാളുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മുറ്റം ഒരുക്കുക, നിര്‍മാണ ജോലികള്‍ നടക്കുന്ന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മുറ്റങ്ങള്‍ വൃത്തിയാക്കുക, കേടുപാടുകള്‍ സംഭവിച്ച മാര്‍ബിളുകളും ടൈല്‍സുകളും മാറ്റി പുതിയത് സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. മത്വാഫ് വികസനത്തിന്റെ ഭാഗമായാണ് പുതുക്കി പണിയാന്‍ വേണ്ടി അടച്ചിട്ട കിങ് അബ്ദുല്‍ അസീസ് കവാടം തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുത്തു. അവസാനഘട്ട നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചാണ് റമദാന്റെ കവാടം തുറന്നുകൊടുത്തത്. ഇതവണ മത്വാഫില്‍ ത്വവാഫ് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും അനുവദിക്കുക.

കുറ്റമറ്റ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങളോടും ലോകോത്തര നിലവാരത്തോടും ഏറ്റവും മികച്ച രീതിയിലുമാണ് വികസനം നടപ്പിലാക്കുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. ഇവരുടെ സേവനത്തിനായി അധികമായി 10,000ത്തിലധികമായി പുരുഷ, സ്ത്രീ ഉദ്യോഗസ്ഥരെ നിയമിച്ചിതായി ഹറം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസി പറഞ്ഞു.

തിരക്ക് നിയന്ത്രിക്കാനും പോക്കുവരവുകള്‍ വ്യവസ്ഥാപൃതമാക്കാനും ഹറമിന്റെ വിശുദ്ധിയെ കളങ്കപെടുത്തുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും ഹറം സുരക്ഷാ വിഭാഗവും പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഹറമിലേക്കുള്ള തീര്‍ഥാടകരുടെ പോക്കുവരവുകള്‍ എളുപ്പമാക്കുന്നതിന് ട്രാഫിക്, പൊലിസ്, ഗതാഗത വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കാല്‍നടക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാക്കുന്ന വിധത്തിലാണ് റമദാന്‍ ട്രാഫിക് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

മസ്ജിദുല്‍ ഹറാമിലെ തറാവീഹ് സമസ്‌കാരം തത്സമയം കാണുന്നതിന് എട്ട് വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചു. തീര്‍ഥാടകര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ഇതു ഉപയോഗിക്കും. മക്ക പ്രവേശന കവാടങ്ങള്‍ക്കടുത്തും തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ഗദര്‍ശനത്തിന് മാത്രമായി സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ്, ഇരുഹറം കാര്യാലയം, ഹറം പൊലിസ് എന്നിവക്ക് കീഴില്‍ സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ റമദാനില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ഹറമിനടുത്ത സ്ഥലങ്ങളില്‍ ഡങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് നിര്‍മാര്‍ജ്ജന കമ്മിറ്റി അറിയിച്ചു.

ഹറം മേഖലയിലുള്ളവര്‍ക്കും തീര്‍ഥാടകര്‍ക്കും സുരക്ഷിതമായ ആരോഗ്യാവസ്ഥ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏഴു ദശലക്ഷം തീര്‍ത്ഥാടകരെയാണ് ഈ വര്‍ഷത്തെ റമദാനില്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും അവര്‍ക്ക് വേണ്ട ശുശ്രൂഷയും മറ്റു കാര്യങ്ങള്‍ക്കും വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈജിപ്ത്, പാകിസ്താന്‍, ഇന്ത്യ, ഇന്ത്യോനേഷ്യ, ജോര്‍ദാന്‍, അള്‍ജീരിയ, മലേഷ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഈ പ്രാവശ്യമെത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago