വീടു നിര്‍മാണം: കെ.എം ഷാജിക്ക് വീണ്ടും നോട്ടിസ്
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ ഭാര്യയുടെ പേരിലുള്ള വീടിന്റെ നിര്‍മാണച്ചട്ടം ക്രമപ്പെടുത്താനുള്ള അപേക്ഷ കോര്പറേഷന് നിരസിച്ചു. പുതുക്കിയ പ്ലാനിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നോട്ടിസ് നല്‍കിയെന്നാണ് കോര്പറേഷന് അധികൃതരുടെ വിശദീകരണം. 3,200 ചതുരശ്ര അടിയില്‍ നിര്‍മിക്കാനായിരുന്നു അനുമതിയെങ്കിലും 5,420 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചത്. തുടര്‍ന്ന് വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനുള്ള നോട്ടിസ് നല്കി.
ഇതിനു പിന്നാലെ ഇതുവരെയുള്ള നികുതിയും പിഴയും ചേര്‍ത്ത്1.53 ലക്ഷം രൂപ കോര്‍പറേഷനില്‍ അടയ്ക്കാനും നിര്‍ദേശിച്ചു. പിഴയടയ്ക്കാമെന്നും വീട് നിര്‍മാണം ക്രമപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് ഷാജിയുടെ ഭാര്യ അപേക്ഷ നല്കി. എന്നാല്‍, ഇതുവരെയും പിഴയടച്ചില്ല. ക്രമപ്പെടുത്തല്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ പിഴയടക്കണം.
വീട് നിര്‍മാണത്തിന് സ്ഥലം കൈയേറിയെന്ന സംശയവും കോര്പറേഷന് അധികൃതര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നോട്ടിസില്‍ വ്യക്തമാക്കിയതായാണ് കോര്പറേഷന് അധികൃതര്‍ അറിയിക്കുന്നത്.നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിയമത്തിന്റെ വഴിയിലൂടെ തന്നെ നീങ്ങുമെന്നുമാണ് കെ.എം ഷാജി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."