വില്പനശാലയില്നിന്നു മദ്യശേഖരം നീക്കി
എടപ്പാള്‍: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഒന്നരമാസം മുമ്പ് പൂട്ടിയ കണ്ടണ്ടനകത്തെ ബവ്റിജസ് വില്പനശാലയില്നിന്നു മദ്യശേഖരം നീക്കി.
കൂടാതെ മദ്യക്കുപ്പികള്‍ ഇവിടെനിന്നു നീക്കം ചെയ്യാത്തത്, വീണ്ടണ്ടും മദ്യശാല ഇവിടെ ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന സംശയവും നാട്ടുകാരിലും സമരസമിതി ഭാരവാഹികളിലുമുണ്ടായിരുന്നു. ഇവ നീക്കം ചെയ്തതോടെ ഇത്തരം ആശങ്കയും അവസാനിച്ചു. ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കണ്ടണ്ടനകത്ത് പ്രവത്തിച്ചിരുന്ന മദ്യശാല അടച്ചുപൂട്ടിയത്. എന്നാല്‍, ഇതിനകത്ത് സ്റ്റോക്കുണ്ടണ്ടായിരുന്ന മദ്യം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നില്ല. ഇതിനുപുറമേ മദ്യശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമുടമയ്ക്കു വലിയ സംഖ്യ വാടകയിനത്തില്‍ നല്കി വരികയുമായിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ബവ്റിജസ് അധികൃതര്‍ സ്ഥലത്തെത്തി അവശേഷിക്കുന്ന മദ്യക്കുപ്പികളുടെ കണക്കുകള്‍ ശേഖരിച്ചശേഷം ചൊവ്വാഴ്ച വൈകിട്ടോടെ ഇവ ലോറികളില്‍ കൊണ്ടണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."