നൗഷാദ് ബാഖവിയുടെ പ്രഭാഷണവും 'ബഹ്‌റൈന്‍ വയനാട് കൂട്ടായ്മ' പ്രഖ്യാപനവും ശനിയാഴ്ച മനാമയില്‍
മനാമ: വയനാട് കൂട്ടായ്മ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന പ്രമുഖ വാഗ്മി നൗഷാദ് ബാഖവിയുടെ ഏകദിന മുഹറം മതപ്രഭാഷണം 22ന് ശനിയാഴ്ച രാത്രി 8 മണിക്ക് മനാമ പാകിസ്താന്‍ ക്ലബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രഭാഷണ പരിപാടിക്ക് സ്ത്രീപുരുഷ ഭേദമില്ലാതെ ബഹ്‌റൈന്റെ എല്ലാ ഭാഗത്തു നിന്നും പ്രവാസികള്‍ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നത് എന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ബഹ്‌റൈനിലുടനീളം പ്രചരണ പ്രവര്‍ത്തനങ്ങളും സജീവമാണ്.
വിശുദ്ധമാസമായ മുഹര്‍റത്തിന്റെ ശ്രേഷ്ഠതകളും ആരാധനാ കര്‍മ്മങ്ങളുടെ മഹത്വവും വിശദമായി പ്രതിപാദിക്കുന്ന ബാഖവി, നാട്ടില്‍ ഈയിടെയുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാതലത്തില്‍ വിശ്വാസികളെ ബോധവത്കരിക്കും. പ്രഭാഷണത്തിന് 'ദുരന്തം നല്‍കുന്ന പാഠം' എന്ന വിഷയം നല്‍കിയതും ഇക്കാരണത്താലാണ്. അവര്‍ പറഞ്ഞു.
വയനാട്ടിലെ പ്രളയ ദുരിതത്തിന്റെ പശ്ചാതലത്തില്‍ നടക്കുന്ന ഈ പരിപാടിക്ക് ബാഖവി ഫീസ് ഇനത്തില്‍ ഒന്നും ഈടാക്കില്ലെന്നും ബാഖവിയുടെ ചിലവുകള്‍ വഹിക്കുന്നത് സംഘാടകരാണെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ പരിപാടി മുഖേനെ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവെക്കുമെന്നും വയനാട് കൂട്ടായ്മ ബഹ്‌റൈന്‍ കമ്മറ്റിക്ക് വിവിധ കര്‍മ്മ പദ്ധതികള്‍ മുന്പിലുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
പുതിയ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആരംഭവും പ്രസ്തുത പ്രഭാഷണ പരിപാടിയില്‍ വെച്ച് നടക്കും. കൂട്ടായ്മയുടെ പുരോഗതിക്കായി മുഴുവന്‍ പ്രവാസികളുടെയും സംഘടനകളുടെയും മാധ്യമങ്ങളുടെയും സഹകരണമുണ്ടാകണെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയില്‍ നിന്നുള്ള പ്രവാസികള്‍ ആപേക്ഷികമായി കുറവാണെങ്കിലും ബഹ്‌റൈനിലുള്ള മുഴുവന്‍ വയനാട്ടുകാരും ഒരുമിച്ചു നില്‍ക്കുകയും മറ്റു പ്രവാസികളുടെ സഹകരണം ഉറപ്പാക്കുകയും ചെയ്താല്‍ വയനാടിന്റെ വീണ്ടെടുപ്പും പുരോഗതിയും സുസാധ്യമാകുമെന്നും സംഘാടകര്‍ പറഞ്ഞു. ബഹ്‌റൈനിലുള്ള വയനാട്ടുകാരെല്ലാം തങ്ങളുമായി ബന്ധപ്പെടണമെന്നും അവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33719890, 39171948, 34352895 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ പി.ടി ഹുസൈന്‍ മുട്ടില്‍, എം.കെ ഹുസൈന്‍ മക്കിയാട്, മുഹ്‌സിന്‍ പന്തിപ്പൊയില്‍,ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി, സി.എച്ച് അലി തരുവണ, റിയാസ് മന്നത്ത്, ഉബൈദുല്ല റഹ് മാനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."