ബൈക്കില്‍ ചുറ്റി സ്വര്‍ണവും പണവും കവരുന്നയാള്‍ പിടിയില്‍
കൊട്ടാരക്കര: ബൈക്കില്‍ ചുറ്റി സ്വര്‍ണവും പണവും മൊബൈലും കവരുന്നയാള്‍ കൊട്ടാരക്കര പൊലിസിന്റെ പിടിയിലായി. കുണ്ടറ മുളവന മുക്കൂട് പരുത്തന്‍പാറ കിഴക്കേ മുകളില്‍ വീട്ടില്‍ രാജീവ്(ഇരുട്ട് രാജീവ്-30) ആണ് പിടിയിലായത്.
മോഷണത്തിനിരയായവരില്‍ അധികവും വയോധികരാണ്. വാളകത്ത് റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്ത വാളകം ആക്കാട്ടുകോണം പച്ചക്കുളത്ത് വീട്ടില്‍ വര്‍ഗീസി(68)ന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് രാജീവ് കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഡിസംബറില്‍ കുളക്കടയില്‍വച്ച് വഴിയാത്രക്കാരനായ ഏറത്ത് കുളക്കട ചെറുവള്ളൂര്‍ വീട്ടില്‍ തങ്കച്ചന്റെ(73) ആറ് പവന്റെ മാലയും അന്നുതന്നെ ഏനാത്ത് പാലത്തിന് സമീപം വച്ച് അടൂര്‍ സ്വദേശിയുടെ മാലയും പൊട്ടിച്ചുകടന്നതായി ഇയാള്‍ സമ്മതിച്ചു.
മുന്‍പ് 20 എ.ടി.എം തട്ടിപ്പ് കേസിലും കുണ്ടറയില്‍ വൃദ്ധയെ പീഡിപ്പിച്ച ശേഷം മോഷണം നടത്തിയ കേസിലടക്കം ഇയാള്‍ പിടിക്കപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. റൂറല്‍ എസ്.പി എസ്. സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്. എസ്.ഐ സി.കെ മനോജ്, ഷാഡോ പൊലിസ് എസ്.ഐ എസ് ബിനോജ്, എ.എസ്.ഐമാരായ എ.സി ഷാജഹാന്‍, ശിവശങ്കര പിള്ള, അജയകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ആഷിക് കോഹൂര്‍, രാധാകൃഷ്ണ പിള്ള, അനില്‍കുമാര്‍, സുനില്‍, ദേവപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."