HOME
DETAILS

അധ്യയന വര്‍ഷ ആരംഭത്തിന് മുന്നൊരുക്കങ്ങളുമായി റൂറല്‍ പൊലിസ്

  
backup
May 17 2017 | 19:05 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d



കൊട്ടാരക്കര: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ മുന്നൊരുക്കങ്ങളുമായി കൊല്ലം റൂറല്‍ പൊലിസ് നടപടികള്‍ ആരംഭിച്ചതായി റൂറല്‍ ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു.
സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയിലൂടെയാണ്  മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുക. വാഹനം ഓടിച്ച് 10 വര്‍ഷം പരിചയമുള്ളവരെ മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവര്‍ മുന്‍കാലങ്ങളില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കിയവരോ, കേസുകളില്‍ ഉള്‍പ്പെട്ടവരോ ആകാന്‍ പാടില്ല.
നിയമനത്തിന് മുമ്പ് ഇതു സംബന്ധിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പൊലിസ് സ്റ്റേഷനില്‍ നിന്ന് വാങ്ങിയിരിക്കണം. മദ്യവും, മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ നിയമിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ സ്‌കൂള്‍ അധികൃതരും കേസില്‍ പ്രതിയാകും. സ്‌കൂള്‍ അധികൃതര്‍ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ക്കും ഈ നിബന്ധനകള്‍ ഉണ്ടായിരിക്കും.
വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചു പോകുന്നതു കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകും. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചാല്‍ അവര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും എതിരേ നടപടി ഉണ്ടാകും.
 സ്‌കൂള്‍ പരിസരങ്ങളില്‍  മഫ്തി പൊലിസിന്റെ നിരീക്ഷണം ഉണ്ടാകും. ലഹരി വസ്തുക്കളുടേയോ പുകയില ഉല്‍പ്പന്നങ്ങളുടേയോ വില്‍പന സ്‌കൂള്‍ പരിസരങ്ങളില്‍ ഉണ്ടായാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും.
മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊട്ടാരക്കര, പുനലൂര്‍ സബ്ബ് ഡിവിഷനിലെ സ്‌കൂള്‍ അധികൃതരുടെ യോഗം ഉടന്‍ ഉണ്ടാകും. തുടര്‍ന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ യോഗവും നടക്കും. സ്‌കുള്‍ തുറക്കുന്നത് മുതല്‍ സ്‌കൂള്‍ പരിസരങ്ങള്‍ പൊലിസിന്റെ നിരീക്ഷണത്തിലായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago