പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം നഷ്ടമായി
എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ യു.ഡി.എഫ് പിന്തുണച്ചു
ഈരാറ്റുപേട്ട: എന്‍.ഡി.എ ബന്ധത്തെ തുടര്‍ന്ന് പി.സി ജോര്‍ജ് എം.എല്‍.എക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണം പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ എട്ട് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
ആറ് ജനപക്ഷ അംഗങ്ങളില്‍ ജിസോയി, അനില്‍കുമാര്‍ എന്നിവര്‍ പഞ്ചായത്തിലെത്തിയെങ്കിലും ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് സി.പി.എം അംഗങ്ങളും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു കേരള കോണ്‍ഗ്രസ് അംഗവും പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. അവിശ്വാസപ്രമേയം പാസായ ശേഷം പുറത്തിറങ്ങിയ അംഗങ്ങളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹാരമണിയിച്ച് സ്വീകരിച്ചു.
വര്‍ഗീയശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫ് നിലപാട്. അതേസമയം, നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോയെന്ന് വ്യക്തമല്ല. നിലവില്‍ കോണ്‍ഗ്രസ് അംഗമാണ് വൈസ് പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."