ആവാസ് പദ്ധതി: ഇതുവരെ രജിസ്റ്റര്‍ ചെയ്തത്
തിരുവനന്തപുരം: മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലിക്കായി എത്തുന്നത് കേരളത്തില്‍. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍ തൊഴിലെടുക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നേരത്തേ സംസ്ഥാന ബജറ്റില്‍ ആവാസ് എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആവാസ് പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്ത് ഇക്കൊല്ലം മെയ് വരെ 3,73,688 ഇതര സംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. നിര്‍മാണമേഖലയിലാണ് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുള്ളത്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ കേരളത്തിലെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നത്. 1,57,843 പേരാണ് ഇവിടെ നിന്ന് കേരളത്തിലെത്തിയത്.
രണ്ടാമത് അസമില്‍ നിന്നാണ് (54,994). ഒഡിഷ- 40,336, ബിഹാര്‍- 36,436, തമിഴ്‌നാട്- 28,938, ഡല്‍ഹി- 393, ഉത്തരാഖണ്ഡ്- 813, ത്രിപുര- 839, ഉത്തര്‍പ്രദേശ് - 14,216, തെലങ്കാന- 189, സിക്കിം- 72, രാജസ്ഥാന്‍- 2,327, പഞ്ചാബ്- 224, നാഗാലാന്റ്- 354, മിസോറം- 56, മേഘാലയ - 372, മണിപ്പൂര്‍- 410, മഹാരാഷ്ട്ര- 794, മധ്യപ്രദേശ്- 2,939, കര്‍ണാടക- 6,900, ജാര്‍ഖണ്ഡ്- 19,245, ജമ്മുകശ്മിര്‍- 401, ഹിമാചല്‍പ്രദേശ്- 90, ഹരിയാന- 124, ഗുജറാത്ത്- 191, ഗോവ- 26, ചത്തീസ്ഗഡ്- 1,623, അരുണാചല്‍ പ്രദേശ്- 432 എന്നിങ്ങനെയാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."