HOME
DETAILS
MAL
കെ.എസ്.യുവിന്റെ നീതി യാത്രയ്ക്ക് തുടക്കം
backup
November 08 2020 | 00:11 AM
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനീതിയുടെ കാലത്തെ 'നീതി യാത്ര'യ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച യാത്ര യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുക, പി.എസ്.സിയിലെ അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കുക, ലഹരി ഉപയോഗം അവസാനിപ്പിക്കുന്നതിനുമുള്ള കര്‍ശന ഇടപെടല്‍ സര്‍ക്കാര്‍ സ്വീകരിക്കുക, തുടങ്ങി നിരവധിയാവശ്യങ്ങളുന്നയിച്ചാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നീതി യാത്ര സംഘടിപ്പിക്കുന്നത്. പി.സി വിഷ്ണുനാഥ്, ദേവശ്രീ ബോറ, എറിക് സ്റ്റീഫന്‍, അബ്ദുല്‍ റഷീദ്, റിങ്കു പടിപ്പുരയില്‍, സ്നേഹ, ആദര്‍ശ് ഭാര്ഗവന്, ബാഹുല്‍ കൃഷ്ണ, ശരത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."