HOME
DETAILS

ഇങ്കടോബര്‍ കലയുടെ അതിരില്ലാ പറക്കലുകള്‍

  
backup
November 08 2020 | 03:11 AM

654684132020-2

 

നവമാധ്യമങ്ങളുടെ അനര്‍ഗളമായ സാധ്യത എല്ലാ മേഖലകളേയും പ്രദീപ്തമാക്കുന്ന ഈ കാലത്ത് സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്നതും ഒരു സര്‍ഗാത്മക പ്രവര്‍ത്തനമായിരിക്കുകയാണ്. ദൃശ്യതയുടെ ലോകം മറ്റൊരു കാലത്തുമില്ലാത്ത വിധം മനുഷ്യരെ വശംവദരാക്കി മാറ്റുമ്പോള്‍ കലയുടെ തന്നെ അര്‍ഥതലങ്ങള്‍ക്ക് വ്യാഖ്യാന വ്യതിയാനങ്ങള്‍ സംഭവിക്കുകയാണ്. അക്കൂട്ടത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ഇങ്ക്‌ടോബര്‍ എന്ന ഹാഷ്ടാഗ് ചലഞ്ച്. പല ദൃശ്യമാധ്യമങ്ങളിലും പലതരത്തിലുളള ദൃശ്യ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അവയില്‍ പലതും ആഗോളതലത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. വളരെ ലഘുവും നിസാരവുമായ സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ ലോകശ്രദ്ധക്ക് വിധേയമാകുന്ന പരിപാടികളെങ്കിലും അവ വ്യാപകമായി വിചാരണ ചെയ്യപ്പെടുന്നില്ലെന്നത് അവ മുന്നോട്ടുവയ്ക്കുന്ന അരാഷ്ട്രീയതയാണ്.

ഇങ്ക്‌ടോബറിന്റെ തുടക്കം

ജെയ്ക് പാര്‍ക്കര്‍ എന്ന ചിത്രകാരന്‍ തന്റെ രേഖാചിത്രണ കൗശലം വര്‍ധിപ്പിക്കാനും നിത്യവും വരയിലൂടെ ഉര്‍ജ്ജവും ഉന്മേഷവും ലഭിക്കുവാനും വേണ്ടി 2009ല്‍ സാക്ഷാത്കരിച്ച ഒരു ഓണ്‍ലൈന്‍ ഹാഷ്ടാഗാണ് ഇങ്ക്‌ടോബര്‍. ദിവസവും ഒരു രേഖാചിത്രമെന്ന നിലയില്‍ ഒക്ടോബര്‍ മാസം മുഴുവനുമായി 31 ചിത്രങ്ങള്‍ കാണികള്‍ക്കായി പോസ്റ്റ് ചെയ്യുന്ന ഈ പരിപാടി പെട്ടെന്നുതന്നെ ശ്രദ്ധ പിടിച്ചെടുത്തുവെന്നതാണ് വസ്തുത. ഇപ്പോള്‍ ലോകം മുഴുവനുമുളള ആയിരക്കണക്കിനു രേഖാചിത്രകാരന്മാര്‍ ഇങ്ക്‌ടോബറിന്റെ ഭാഗമാണ്. ഒന്നു മുതല്‍ മുപ്പത്തിയൊന്നു ദിവസത്തേക്ക് വരക്കാനായി ഓരോ വര്‍ഷവും മുപ്പത്തിയൊന്ന് വിഷയങ്ങള്‍ നല്‍കുന്നു. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പങ്കാളികള്‍ വരക്കേണ്ടത്. എന്നാല്‍ വിഷയത്തെ സര്‍ഗാത്മകമായി സമീപിക്കാനുളള സ്വാതന്ത്ര്യം കലാകാരനുണ്ട്. ലോകമെമ്പാടുമുളള കലാകാരന്മാര്‍ ഒരു വിഷയത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്നതിലെ വൈചിത്ര്യവും വ്യതിരിക്തതയുമാണ് ഈ സംരംഭം മുന്നോട്ടു വയ്ക്കുന്ന സവിശേഷത. കലയെന്നത് കലാകാരന്റെ സര്‍ഗാത്മകതയുടെ പ്രകാശനമാണെന്നതിനാല്‍ ഒരു കാര്യത്തെ ഒരു കലാകാരന്‍ എങ്ങനെ ആവിഷ്‌കരിക്കുന്നുവെന്നതാണ് അതിന്റെ സ്വത്വത്തെ പ്രകാശിപ്പിക്കന്ന ഘടകമായി വര്‍ത്തിക്കുന്നത്. ഇവിടെ ഒരു തലക്കെട്ടിനെ പല സംസ്‌കാരങ്ങളിലും നരവംശശാസ്ത്രവ്യതിയാനങ്ങളിലും ഭാഷാഭേദങ്ങളിലും ജീവിക്കുന്ന കലാകാരന്മാര്‍/ കലാകാരികള്‍ വ്യവഹരിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വ്യതിരിക്തത നിരവധി സാധ്യതകള്‍ കലയില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു.

മാറിയ സാധ്യതകള്‍

കഴിഞ്ഞ കുറേ മാസങ്ങളായി തങ്ങളുടെ പതിവു ജീവിത ശൈലികളില്‍നിന്ന് മാറി മനുഷ്യര്‍ മറ്റൊരു ജീവിതം സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ വലിയ പ്രദര്‍ശന ശാലകളില്‍ പോയി വലിയ ജനക്കൂട്ടത്തിനൊപ്പമിരുന്നു നാം കണ്ടാസ്വദിച്ചിരുന്ന കലാപ്രകടനങ്ങള്‍ ഇന്ന് അസാധ്യമായിരിക്കുന്നു. പകരം തങ്ങളുടെ കൈതലത്തോളംമാത്രം വിസ്തൃതിയുളള ചെറിയ ഡിജിറ്റല്‍ തിരശ്ശീലയില്‍ ലോകത്തെവിടെ നടക്കുന്ന എന്തും കാണാമെന്ന നിലയിലേക്ക് കാണികള്‍ മാറിക്കഴിഞ്ഞു.
ഇന്ന് പുതിയ സിനിമകള്‍ തിയറ്ററിനു പകരം ഡിജിറ്റല്‍ മാധ്യമങ്ങള്‍വഴി പ്രദര്‍ശിപ്പിക്കുന്നതിന് ചലച്ചിത്രകാരന്മാര്‍ ധൈര്യം കാണിക്കുന്നതും നാം മാറിക്കഴിഞ്ഞെന്ന ബോധ്യം കൊണ്ടാണ്. ഇന്ന് നവമാധ്യമങ്ങള്‍ കേവലം ആശയവിനിമയോപാധി മാത്രമല്ല. അത് നിങ്ങളുടെ സംസ്‌കൃതിയെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സര്‍ഗാത്മക പ്രകടനങ്ങള്‍ കാണികളിലെത്തിക്കാന്‍ വലിയ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചാറുമാസത്തിനുളളില്‍ ലക്ഷക്കണക്കിന് യൂട്യൂബ് ചാനലുകളാണ് പുതുതായി തുടങ്ങിയിരിക്കുന്നത്. പുതിയ പുതിയ ആശയങ്ങളുമായി പുതിയ കലാപ്രവര്‍ത്തകര്‍ രംഗത്തെത്തുന്നു. പഴയ ശീലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഡിജിറ്റല്‍ ലോകം പ്രദാനം ചെയ്യുന്ന ഒരു പുതിയ സാധാരത്വം മനുഷ്യര്‍ ദൃശ്യപരമായി കൈവരിക്കാന്‍ തുടങ്ങുകയാണ്.


ഇത്തരമൊരു പരിതോവസ്ഥയില്‍ ഇങ്ക്‌ടോബര്‍ പോലുളള രചനാത്മകപ്രവര്‍ത്തനങ്ങളുടെ പ്രസക്തി ഏറുന്നതില്‍ അതിശയോക്തിയില്ല. ഡിജിറ്റല്‍ ലോകം ഒരു ശാസ്ത്രീയ സത്യമാണെങ്കിലും അത് ഒരു മിഥ്യാതലത്തിലാണ് ദൃശ്യത്തെ അവതരിപ്പിക്കുന്നത്. അതിന് സാങ്കേതികമായി ചലച്ചിത്രവുമായി അഭേദ്യമായ സാമ്യമുണ്ട്. ഒരു വേദിയില്‍ അവതരിപ്പിക്കുന്ന ഒരു പ്രകടനം ഡിജിറ്റല്‍ തിരശ്ശീലയിലൂടെ കാണുമ്പോള്‍ കാണികള്‍ക്കും ആ കലാപരിപാടിക്കുമിടയില്‍ അനിശ്ചിതമായ ഒരു അകലം നിലനില്‍ക്കുന്നുണ്ട്. എവിടെയോ വച്ച് നടക്കുന്ന ഒരു കലാസദ്യയുടെ സാങ്കേതികമയി കൃത്യതയുളള ഒരു പകര്‍പ്പാണ് നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ വസ്തുനിഷ്ഠ യാഥാര്‍ഥ്യം നമ്മുടെ ദൃശ്യപഥത്തിനുമപ്പുറത്താണ്. അതേസമയം അത്തരത്തിലുളള സാങ്കല്‍പ്പിക യാഥാര്‍ഥ്യത്തെ സത്യമാണെന്ന രീതിയില്‍ പ്രേക്ഷകന്‍ സ്വികരിച്ചു തുടങ്ങുന്നത് അവനില്‍ സംഭവിക്കുന്ന ദൃശ്യസംസ്‌കൃതിയുടെ പരിണാമം കൊണ്ടാണ്. ഈ പരിണാമം നമ്മെ അധിനിവേശിച്ച് കീഴ്‌പ്പെടുത്തുന്ന ഭയസംഭ്രമങ്ങളെ താത്കാലികമായെങ്കിലും തൂത്തെറിയാന്‍ പര്യാപ്തമായ ഒരു പരിഹാരമായതുകൊണ്ടാണ് പ്രേക്ഷകന്‍ അതിന് നേരെ അലംഭാവം കാണിക്കാത്തത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ കലാകാരന് അന്തമില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഇങ്ക്‌ടോബര്‍ പോലുളള ഇത്തരം ഹാഷ്ടാഗ് വെല്ലുവിളികള്‍ ഇത്രമാത്രം ജനപ്രിയമാകുന്നതിന് കാരണവും മറ്റൊന്നല്ല. തങ്ങളുടെ സൃഷ്ടികള്‍ ഒരു യജമാനന്റേയും സമ്മതത്തിനായി സമര്‍പ്പിച്ച് കാത്തിരിക്കാതെ ഒരു എഡിറ്ററും കത്തിവയ്ക്കാതെ സത്വരമായി പ്രേക്ഷകനില്‍ എത്തുന്നുവെന്നത് ഒരു മികച്ച അവസരമാണ്. മാത്രവുമല്ല പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രേക്ഷകരുടെ ശ്രദ്ധ ആഗോളമായി നേടാനും ഇത് ഇടനല്‍കുന്നു. കലയുടെ സൗന്ദര്യപരമായതോ സാങ്കേതികമായതോ ആയ കാര്യങ്ങളെച്ചൊല്ലി തങ്ങളുടെ സൃഷ്ടികള്‍ ആരും തടഞ്ഞുവയ്ക്കുന്നില്ല. അതിലപ്പുറം സൃഷ്ടികളെക്കുറിച്ചുളള വിമര്‍ശനങ്ങളായാലും അഭിനന്ദനങ്ങളായാലും അതിന്റെ ഉറവിടവും സൃഷ്ടിയുടെ ഉറവിടം പോലെ പ്രേക്ഷകനും അജ്ഞാതമാണെന്നുളളതും സൃഷ്ടാക്കളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ്. അതും കൂടുതല്‍ പേര്‍ ഈ മാധ്യമം തെരഞ്ഞടുക്കാന്‍ കാരണമാകുന്നുണ്ട്.

ഇങ്ക്‌ടോബര്‍
വരുത്തിയ മെച്ചം

ഇങ്ക്‌ടോബര്‍ രേഖാചിത്രണ കലയെ ആധാരമാക്കി അവതരിപ്പിക്കപെട്ട ഒന്നാണ്. അതിന്റെ പ്രത്യേകതയന്തെന്നുവച്ചാല്‍ ഒക്ടോബര്‍ മാസത്തില്‍ ആരംഭദിനം മുതല്‍ ദിനംപ്രതി ഒരു രേഖാചിത്രം പോസ്റ്റ് ചെയ്യാന്‍ താല്‍പര്യമുളള ആര്‍ക്കും അതില്‍ പങ്കാളികളാവാം. തങ്ങളുടെ രേഖാരചനാ കൗശലം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ ഇതൊരു പരിശീലനപരിപാടിയായി ഏറ്റെടുക്കുന്നവര്‍ ധാരളമാണ്. തങ്ങളുടെ വരയുടെ ഗുണമേന്മ പരിശോധിക്കാനോ, വൈകല്യങ്ങള്‍ ചികയാനോ ആരുമില്ലെന്ന യാഥാര്‍ഥ്യം കലാപ്രവര്‍ത്തകനു കൂടുതല്‍ ഊര്‍ജവും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. ഇന്ന് ഇങ്ക്‌ടോബറിന് ആഗോളതലത്തില്‍ പ്രശസ്തി കൈവരിക്കാനും വിപണിമൂല്യമുള്ളതാക്കാനും സഹായകമായത് ആളുകളുടെ ഈ സ്വീകാര്യതയാണ്. ഒരു തരത്തില്‍ ഇത് കലയെ ജനകീയവത്ക്കരിക്കുന്നുണ്ട്. അതേസമയം കലയ്ക്ക് ഇത്തരത്തിലുളള ജനകീയവത്ക്കരണമാണോ ആവശ്യമെന്നത് കലയുടെ സൗന്ദര്യശാസ്ത്ര സംബന്ധിയായ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തിരിച്ചറിയേണ്ടതാണ്. ഉത്തരാധുനികത മുന്നോട്ടുവച്ച തത്വശാസ്ത്രത്തെ അവലംബിക്കുന്ന പുതുലോകം കലാരചനയില്‍ വലിപ്പച്ചെറുപ്പമെന്ന മാനകത്തെ നിരാകരിക്കുന്നു. അതുകൊണ്ടുതന്നെ കലയെന്നത് ഉദാത്തമാണെന്ന സിദ്ധാന്തം ഇന്ന് ചവറ്റുകുട്ടയിലാണ്. കല ഉദാത്തമാണെന്നും അതിന് ഉപോല്‍ബലകമായ ലാവണ്യസാരങ്ങളുടെ ആകെത്തുക ഉള്‍ക്കൊള്ളുന്നതാണെന്നുമുളള ധാരണകള്‍ ഉത്തരാധുനിക മുതലാളിത്തം നിഷേധിക്കുകയാണ്. അതിനു കാരണമായി അവര്‍ കണ്ടെത്തുന്നത് വരേണ്യതയുടെ അടയാളമാണ് അത്തരം മാനകങ്ങളെന്നാണ്. പുതിയ കാലത്തെ കല അതെത്ര നിസാരമായിരുന്നാലും കല തന്നെയാണെന്ന് പുതിയ കാലം വിലയിരുത്തുന്നു. നവമാധ്യമങ്ങളുടെ ഇടപെടല്‍ ഇത്തരം മാറ്റങ്ങളെ ഉദാരവല്‍ക്കരിക്കുകയും അതിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് അത് കടന്നുവരാന്‍ കാരണമാകുകയും ചെയ്തു.

ആയിരക്കണക്കിന് ചിത്രംവരക്കാര്‍ ഇങ്ക്‌ടോബറിന്റെ ഗുണഭോക്താക്കളാകാന്‍ ഇവയെല്ലാം ചില കാരണങ്ങളാണ്. അതേസമയം വ്യാജനിര്‍മിതികളുമായി ഈ വേദിയില്‍ ചിലരെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്നതും വസ്തുതയാണ്. ഇങ്ക്‌ടോബറിന്റെ സ്രഷ്ടാവായ ജെയ്ക് പാര്‍ക്കര്‍ക്കെതിരെ കലാമോഷണക്കുറ്റമാരോപിച്ച് കലാകാരനും ഗ്രന്ഥകര്‍ത്താവുമായ അല്‍ഫോലന്‍സോ ഡൂണ്‍ രംഗത്തുവന്നിട്ടുണ്ട്. പെന്‍ ആന്റ് ഇങ്ക് ഡ്രോയിംങ്: എ സിംപ്ള്‍ ഗൈഡ് എന്ന പേരില്‍ താന്‍ പ്രസിദ്ധീകരിച്ച രേഖാചിത്രണത്തിന്റ പാഠപുസ്തകമാണ് അതേപടി തന്റെ പഠനോപാധിയായി പാര്‍ക്കര്‍ തന്റെ ഇങ്ക്‌ടോബറിന്റെ പരിശീലന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ നല്‍കുന്നതെന്നാണ് ഡൂണിന്റെ ആരോപണം. ഇത് അവര്‍ക്കിരുവര്‍ക്കുമിടയിലെ ഒരു സ്വകാര്യ വിഷയമാണെങ്കിലും മൗലികമായും അത് പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ ജെയ്ക് ഇതിനുമുന്‍പും നടത്തിയിട്ടുണ്ടെന്നു പറയപ്പെടുന്നു. 2009ല്‍ പാര്‍ക്കര്‍ ഇങ്ക്‌ടോബറുമായി രംഗത്തുവന്നതിനു ശേഷം സവിശേഷതയാര്‍ന്ന ഒരു പരിപാടിയെന്ന നിലയില്‍ പാര്‍ക്കറും ഇങ്ക്‌ടോബറും പെട്ടെന്നു പ്രശസ്തമായി. പ്രേക്ഷകരുടെ എണ്ണത്തിലുളള വന്‍ വര്‍ധനയോടെ ഇങ്ക്‌ടോബറിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ അതിന്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ് പകര്‍പ്പവകാശം തനിക്കാണെന്ന് നിയമംമൂലം അവകാശപ്പെടാനുളള ശ്രമത്തിലാണ്. അതിനിടയില്‍ ഈ ചലഞ്ചില്‍ പങ്കാളികളാകുന്നവര്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പ്രേക്ഷകര്‍ വര്‍ധിക്കുമ്പോള്‍ സ്വാഭാവികമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  13 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  30 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago