കാവുസംരക്ഷണത്തിന് വിദ്യാര്‍ഥി കൂട്ടായ്മ
നീലേശ്വരം: കാവ് സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് കാവ് സംരക്ഷണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്.
ഇതിന്റെ ഭാഗമായി ഇവര്‍ നീലേശ്വരം നഗരസഭാ പരിധിയിലെ കാവുകളെ കുറിച്ചുള്ള വിവര ശേഖരണം ആരംഭിച്ചു. നാടിന്റെ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കാവുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കുകയാണു ലക്ഷ്യം.
വിവരശേഖരണം പൂര്‍ത്തിയായാല്‍ കാവുകളെ കുറിച്ചുള്ള സമഗ്ര ഡയരക്ടറിയും ഇവര്‍ പുറത്തിറക്കും.
വിവരശേഖരണത്തിന്റെ ഉദ്ഘാടനം മന്നന്‍പുറത്തു കാവ് പരിസരത്ത് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.വി ഭരതന്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ പി.പി മുഹമ്മദ്‌റാഫി, പി.എം സന്ധ്യ, കൗണ്‍സലര്‍ കെ.പി കരുണാകരന്‍, പ്രിന്‍സിപ്പാള്‍ എം.ഇ വിഷ്ണുനമ്പൂതിരി, പി വിജീഷ്, പ്രോഗ്രാം ഓഫിസര്‍ എം രാജീവന്‍, കൃഷ്ണസാഗര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."