വിശ്വനാഥന്‍: നാട്ടുകാരുടെ ഉറക്കംകെടുത്തിയ കൊടുംക്രിമിനല്‍
കോറോം, കുറ്റ്യാടി: മോഷണശ്രമത്തിനിടെ വെള്ളമുണ്ടയില്‍ യുവദമ്പതികളെ തലയ്ക്കടിച്ചുകൊന്ന കേസില്‍ പിടിയിലായ വിശ്വന്‍ എന്ന വിശ്വനാഥന്‍ നാട്ടുകാരുടെ സൈ്വര്യജീവിതം തകര്‍ത്ത കൊടുംക്രിമിനല്‍. തൊട്ടില്‍പാലത്തിനടുത്ത കാവിലംപാറ സ്വദേശിയായ വിശ്വന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു വിശ്വനെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണ് മോഷണശ്രമത്തിനിടയില്‍ നവദമ്പതികളെ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
അതിരാവിലെ വാഹനങ്ങളില്‍ വന്നിറങ്ങുന്നത് കാണാമെങ്കിലും എവിടെനിന്ന് വരുന്നെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ആര്‍ക്കും അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും വീട്ടില്‍ വിശ്വന്‍ കയറിയിട്ടുണ്ടെന്ന് പേടിച്ചിരുന്ന കാലം നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് വിശ്വന്‍ ഗള്‍ഫില്‍ പോയപ്പോള്‍ അല്‍പം ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ അധികകാലം ഗള്‍ഫില്‍ നില്‍ക്കാതെ വിശ്വന്‍ തിരിച്ചുവന്നു. രാത്രി കാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ഇയാളെ പലതവണ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. മോഷണം നടത്താന്‍ ചെന്ന വീട്ടിലെ കിണറ്റില്‍ ഇയാള്‍ വീണതും വലിയ വാര്‍ത്തയായിരുന്നു.
അതേസമയം വിശ്വനെ തൊട്ടില്‍പ്പാലത്ത് എത്തിച്ച് പൊലിസ് ഇന്നലെ തെളിവെടുപ്പ് നടത്തി. കോതോട് കല്ലുനിരയിലെ വീട്ടിലും സ്വര്‍ണം വിറ്റ കുറ്റ്യാടി റിവര്‍റോഡിലെ കടയിലുമാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. പഴയ സ്വര്‍ണങ്ങള്‍ വാങ്ങി വില്‍ക്കുന്ന പ്രമോദ് സേട്ടു എന്നയാള്‍ക്ക് രണ്ടുലക്ഷത്തിന്റെ ആഭരണങ്ങള്‍ ഒന്നര ലക്ഷത്തിനാണ് പ്രതി വിറ്റിരുന്നത്. വൈകിട്ട് നാലോടെയാണ് സംഘം കുറ്റ്യാടിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."