പാലാ - ഉഴവൂര്‍ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണം: എ.ഐ.വൈ.എഫ്
പാലാ: പാലാ - വലവൂര്‍ - ഉഴവൂര്‍ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. രാത്രി 7 മണിക്ക് ശേഷം ഈ റൂട്ടില്‍ ബസുകള്‍ ഓടാത്തത് നൂറുകണക്കിന് യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഈ റൂട്ടില്‍ രാത്രികാല ബസുകള്‍ ഒന്നുംതന്നെ ഓടുന്നില്ല. അടുത്തനാള്‍വരെ രാത്രി 9.30-ന് വെളിയന്നൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്.ടി.സി. ബസ് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. പല സ്ഥലങ്ങളില്‍ നിന്നെത്തി പാലാ, ഉഴവൂര്‍ റൂട്ടില്‍ പോകേണ്ടവര്‍ രാത്രി 7 മണിക്ക് ശേഷം ഓട്ടോയോ ടാക്സിയോ പിടിച്ച് പോകേണ്ട സ്ഥിതിയാണുള്ളത്. ലാഭകരമായി ഓടിക്കൊണ്ടിരുന്ന ഈ റൂട്ടിലെ ബസുകള്‍ നിര്‍ത്തലാക്കിയത് ഏത് കാരണത്താലാണെന്ന് വ്യക്തമാക്കണമെന്നും ഈ റൂട്ടില്‍ 7 മണിക്ക് ശേഷം ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും എ.ഐ.വൈ.എഫ്. പാലാ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പ്രസിഡന്റ് കെ.ബി സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റിയില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ്, പി.കെ ഷാജകുമാര്‍, കെ.ബി അജേഷ്, അഭിലാഷ് തങ്കച്ചന്, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."