പ്രളയദുരന്തം:ഉണങ്ങാത്ത മുറിവുമായി നെല്ലിയോട്
കൊട്ടിയൂര്‍: കൊട്ടിയൂരിനെ നടുക്കിയ പ്രകൃതിയുടെ സംഹാര താണ്ഡവം നടന്നിട്ട് ഒരുമാസം പിന്നിടുകയാണ്. നെല്ലിയോടി നിവാസികള്‍ക്ക് ഉണങ്ങാത്ത മുറിവാണ് ഈ ദുരന്തം സമ്മാനിച്ചത്. പ്രകൃതി ദുരന്തമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും നെല്ലിയോടിയിലെ ജനത ഇനിയും മോചിതമായിട്ടില്ല. ഈ പ്രദേശത്തു നിന്നും 40 ഓളം കുടുബങ്ങളാണ് വാടക വീടുകളിലും ബന്ധു വീടുകളിലും താമസിക്കുന്നത്.
നെല്ലിയോടി പ്രദേശങ്ങളില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസംമൂലം നിരവധി വീടുകളാണ് പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്. ഈ പ്രദേശം താമസ യോഗ്യമല്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് മറ്റു താമസ യോഗ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി വീട് നിര്‍മിക്കേണ്ട അവസ്ഥയാണ്. അതേസമയം, ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരില്‍ സാധാരണക്കാരാണ്. മറ്റൊരു ഭൂമി കണ്ടെത്തി വീട് നിര്‍മിക്കാനുള്ള സാമ്പത്തികം ഇവര്‍ക്കില്ല. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ പുനരധിവാസ പദ്ധതി ഇവര്‍ക്ക് അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."