കൊച്ചി മെട്രൊ: ജീവനക്കാര്‍ക്ക് പരിശീലനം ആരംഭിച്ചു
കൊച്ചി: കൊച്ചി മെട്രൊയില്‍ ജീവനക്കാരായി തെരഞ്ഞെടുത്തവര്‍ക്കു പരിശീലനം നല്കി. ട്രാന്‍സ്ജെന്‍ഡേഴ്സിനും കുടുംബശ്രീക്കാര്‍ക്കും തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി നേരത്തെ കൊച്ചി മെട്രൊയിലേക്കു തെരഞ്ഞെടുത്തിരുന്നു.
ഇവര്‍ക്കാണു പരിശീലനം നല്‍കിയത്.മെട്രൊയിലെ മുട്ടം സ്റ്റേഷനിലാണു പരിശീലനം നല്‍കിയത്. മെട്രൊയുടെ പ്രത്യേകതയും മെഷീനുകളുടെ പ്രവര്‍ത്തനവും ട്രെയിനകത്തും ക്ലാസ് റൂമിലുമായി ഇവര്‍ പരിശീലിച്ചു.
തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ പരിശീലനം തുടരും. പരിശീലനത്തെത്തിയവരുമായി കൊച്ചി മെട്രൊ എം.ഡി ഏലിയാസ് ജോര്‍ജ് ചര്‍ച്ച നടത്തി. അതേസമയം കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അനുമതി ലഭിച്ചു. ജവഹര്‍ലാല്‍ മെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിനാണു പുതുക്കിയ ഭരണാനുമതി നല്കാന് തീരുമാനിച്ചത്. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."