പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ മകള്‍ വെട്ടിക്കൊന്നു
ഉത്തരാഖണ്ഡ്: വീട്ടില്‍ തനിച്ചായ സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ മകള്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ബാദ്കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 26കാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് പീഡനശ്രമം നടത്തിയത്. വീട്ടില്‍ പിതാവും മകളും മാത്രമാണ് ആ സമയത്തുണ്ടായിരുന്നത്. ഇരുവരും ഉറങ്ങാന്‍ കിടന്നിരുന്നു. പിന്നീട് മകളുടെ മുറിയിലെത്തിയ പിതാവ് യുവതിയുടെ മേലേക്ക് ചാടിവീണെന്നാണ് മൊഴിയില്‍ പറയുന്നത്. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ബലം പ്രയോഗിച്ച് ഇയാള്‍ യുവതിയെ കീഴ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ കൈയില്‍ കിട്ടിയ മഴു ഉപയോഗിച്ച് യുവതി പിതാവിനെ തുടരെ വെട്ടുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്തത്തില്കുളിച്ച് കിടക്കുന്ന ഗൃഹനാഥനെയാണ് കണ്ടത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പിതാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മകള്‍ വെളിപ്പെടുത്തിയത്. മകളെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."