ബഹ്‌റൈനിലെ അധാരി വാട്ടര്‍ പാര്‍ക്ക് വീണ്ടും തുറക്കുന്നു
മനാമ:നവീകരണത്തിനായി അടച്ചിട്ട ബഹ്‌റൈനിലെ ചരിത്രപ്രധാനമുള്ള അധാരി വാട്ടര്‍ പാര്‍ക്ക് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചു. അടുത്ത മാസം ആദ്യം മുതലാണ് പാര്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ദിവസവും രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് 3 മണി മുതല്‍ 6 മണി വരെയും പൊതുജനങ്ങള്‍ക്കായി പാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യുവാക്കള്‍ക്കിടയില്‍ ജല കായികത്തെ പരിപോഷിപ്പിക്കാനും മറ്റുമായാണ് രാജ്യത്തെ പ്രമുഖ വാട്ടര്‍ പാര്‍ക്കായ അധാരി പാര്‍ക്ക് വളരെ പെട്ടെന്ന് തുറക്കുന്നത്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നതോടെ നിത്യേന ഏകദേശം 400ഓളം പേര്‍ ഇവിടെയെത്തുമെന്നാണ് കരുതുന്നത്.
മൂന്ന് ഭക്ഷണശാലകള്‍, പ്രാര്‍ത്ഥനാമുറികള്‍, വസ്ത്രം മാറുന്നതിനുള്ള മുറികള്‍, 200ഓളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു വൈദ്യശാസ്ത്ര വിദഗ്ധന്റെ സേവനവും ഇവിടെ ഏര്‍പ്പാടാക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പഴയ പമ്പുകളും ലൈറ്റുകളും മാറ്റി സ്ഥാപിക്കുകയും, വെള്ളം ശുദ്ധീകരിക്കുകയും, നീന്തല്‍ക്കുളത്തിലെ തകരാറുകള്‍ ശരിയാക്കുകയും അടക്കമുള്ള അറ്റകുറ്റപ്പണികള്‍ ഇവിടെ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."