സാങ്കേതികവിദ്യയുടെ മുന്നേറ്റം പുസ്തകങ്ങളുടെ സംരക്ഷണത്തിന് ഉതകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ മുന്നേറ്റം പുസ്തകങ്ങളുടെ സംരക്ഷണത്തിന് ഉതകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടപ്പെട്ടുപോയി എന്നു കരുതുന്ന പുസ്തകങ്ങള്‍ ഇന്ന് ഇ്ന്റര്‍നെറ്റില്‍ ലഭ്യമാകുന്നത് ഇതിന്റെ ഗുണവശമാണ്. വായന കുറയുന്നു എന്നു പരാതിയുയരുമ്പോഴും നല്ലതോതില്‍ പുസ്തകങ്ങള്‍ കേരളത്തില്‍ ഇറങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി എച്ച്.എസ്.എസില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായി. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ പി.എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി. പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴുവരെയാണ് വായനപക്ഷമായി ആചരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ലൈബ്രറി കൗണ്‍സിലും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."