സുപ്രഭാതം എജ്യുഫെസ്റ്റിന് മലപ്പുറത്ത് തുടക്കം
മലപ്പുറം: അറിവിന്റെ ജാലകം തുറന്ന് സുപ്രഭാതം എജ്യുഫെസ്റ്റിന് മലപ്പുറത്ത് വര്‍ണാഭമായ തുടക്കം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച പഠന, തൊഴില്‍ അവസരങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം മലപ്പുറം കുന്നുമ്മല്‍ വാരിയംകുന്നത്ത് സ്മാരക ടൗണ്‍ഹാളില്‍ എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
സുപ്രഭാതം ദിനപത്രം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി. ഡയരക്ടര്‍ എം.എ ചേളാരി, കാടാമ്പുഴ മൂസ ഹാജി, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍,യു.കെ.എം ബഷീര്‍ മൗലവി, ഡി.ജി.എം അസ്‌ലം, ഭാസ്‌കരന്‍ ചേലമ്പ്ര സംസാരിച്ചു. മലപ്പുറം യൂനിറ്റ് ചീഫ് പി.ഖാലിദ് സ്വാഗതവും റസിഡന്റ് മാനേജര്‍ വൈ.പി മുഹമ്മദലി ശിഹാബ് നന്ദിയും പറഞ്ഞു. കെ.എച്ച് ജറീഷ് കരിയര്‍ സെഷന് നേതൃത്വം നല്‍കി.
ബിരുദ, ബിരുദാനന്തര പഠനം,സാങ്കേതിക വിദ്യാഭ്യാസം, പ്രൊഫഷനല്‍ കോഴ്‌സുകള്‍, അക്കാദമിക് രംഗത്തെ വിവിധ പഠന സംരംഭങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന ഇരുപത്തിയഞ്ചോളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്. രണ്ടാംദിനത്തിലെ മേള ഇന്നുരാവിലെ 10.30ന് ആരംഭിക്കും. രാവിലെ കരിയര്‍ സെഷന്‍ മുഹമ്മദ് അഷ്താഫ് നയിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന എജ്യുഫെസ്റ്റ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."